ആപ്പ്ജില്ല

ദുരന്തം: റോഡരികിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് കയറി ഇറങ്ങി; 15 മരണം

രാജസ്ഥാനിൽ നിന്നും എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടസമയത്ത് തന്നെ 13 തൊഴിലാളികളും കൊല്ലപ്പെട്ടു.

Samayam Malayalam 19 Jan 2021, 9:22 am
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് കയറി ദുരന്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിൽ 15 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Samayam Malayalam accident
പ്രതീകാത്മക ചിത്രം


Also Read : തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും നടപ്പായിട്ടില്ല; നിയമസഭയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ സിഎജി

ഗുജറാത്തിലെ സൂറത്തിനടുത്തുള്ള കിം ചാർ റസ്തയിലെ നടപ്പാതയിലേക്കാണ് ട്രംക്ക് ഇടിച്ചു കയറിയത്. 13 തൊഴിലാളികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുവന്നത്. 18 അംഗസംഘം നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നത്.

മരിച്ചവരെല്ലാം രാജസ്ഥാൻ സ്വദേശികളാണെന്ന കണ്ടെത്തിയിട്ടുണ്ട്.

പരിക്കേറ്റ ചില തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് എട്ട് പേരിൽ മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.

Also Read : വാക്സിന്‍ മനുഷ്യഭ്രൂണം കൊണ്ട്; ജനങ്ങള്‍ 'ഗേ' ആകും; പിന്നില്‍ ഇല്ലുമിനാറ്റി; ജൂത പുരോഹിതന്‍റെ വ്യാജപ്രചരണം

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടൽ രേഖപ്പെടുത്തി. സൂറത്തിൽ ട്രക്ക് അപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട സംഭവം അതി ദാരുണമാണ്. ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്