ആപ്പ്ജില്ല

ലാലു പ്രസാദ് യാദവിന്‍റെ മകന്‍ വിവാഹിതനാകുന്നു

വിവാഹം നിശ്ചയം ഏപ്രില്‍ 18 നും വിവാഹം മെയ് 12 നും നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 6 Apr 2018, 12:23 pm
പട്ന: ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാവുന്നു.ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു.
Samayam Malayalam lalu-yadav-admitted-in-hospital_e0580ab8-38d7-11e8-8aa5-05fdb8d0ae52


എംബിഎ ബിരുദധാരിയാണ് 25 കാരിയായ ഐശ്വര്യ. മുന്‍ ബീഹാര്‍ മന്ത്രിയായിരുന്ന ചന്ദ്രിക റായ് ആണ് എൊശ്വര്യയുടെ പിതാവ്.

1970-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്. വിവാഹം നിശ്ചയം ഏപ്രില്‍ 18 നും വിവാഹം മെയ് 12 നും നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്