ആപ്പ്ജില്ല

മോദിക്കെതിരെ ഭീഷണി മുഴക്കി ലാലുവിന്റെ മകന്‍

ലാലുവിന്‍റെ സെഡ് പ്ലസ് സുരക്ഷാ പിന്‍വലിച്ചതിനെതിരെയാണ് മോദിയ്ക്കെതിരെ തേജ് പ്രതാപ് രംഗത്തെത്തിയത്.

TNN 27 Nov 2017, 7:57 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. മോദിയുടെ തൊലിയുരിച്ച് കളയുമെന്ന് തേജ് പ്രതാപ് ഭീഷണി മുഴക്കി. ലാലുവിന്‍റെ സെഡ് പ്ലസ് സുരക്ഷാ പിന്‍വലിച്ചതിനെതിരെയാണ് മോദിയ്ക്കെതിരെ തേജ് പ്രതാപ് രംഗത്തെത്തിയത്.
Samayam Malayalam lalus son tej threatens pm modi bjp says he sounds mentally unstable
മോദിക്കെതിരെ ഭീഷണി മുഴക്കി ലാലുവിന്റെ മകന്‍


ഈ നടപടി ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നും ഇതിനുള്ള അര്‍ഹമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലാലുവിന്റെ സുരക്ഷ പിന്‍വലിച്ചതിലൂടെ കേന്ദ്രത്തിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കാണാനായത്. ആര്‍ജെഡി നേതാവിന് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം മോദിക്കും നിതീഷ് കുമാറിനുമായിരിക്കുമെന്നും തേജ് പ്രതാപ് കൂട്ടിച്ചേര്‍ത്തു..

നേരത്തെ എന്‍എസ്ജി കമാന്‍ഡോസിന്റെ സുരക്ഷാ സന്നാഹമുണ്ടായിരുന്ന ലാലുവിന് ഇനിമുതല്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസിന്റെ സായുധ സേനയുടെ സുരക്ഷയാണ് ലഭിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്