ആപ്പ്ജില്ല

മോദിയുടെ കയ്യില്‍നിന്ന് 1 കോടി രൂപ സമ്മാനം വാങ്ങിയ 20 കാരി

ലക്കി ഗ്രാഹക് യോജന പദ്ധതിപ്രകാരം

PTI 14 Apr 2017, 7:25 pm
നാഗ്‍പൂര്‍: പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്കി ഗ്രാഹക് യോജന പ്രകാരമുള്ള ഒരു കോടി രൂപ സമ്മാനം മഹാരാഷ്ട്ര സ്വദേശിയായ ശ്രദ്ധ മെംഗ്‍ഷെട്ടെയ്‍ക്ക്. വെള്ളിയാഴ്‍ച നടന്ന നറുക്കെടുപ്പിലാണ് 20കാരിയായ ശ്രദ്ധ സമ്മാനം നേടിയത്.
Samayam Malayalam latur girl gets rs 1 crore prize from pm modi
മോദിയുടെ കയ്യില്‍നിന്ന് 1 കോടി രൂപ സമ്മാനം വാങ്ങിയ 20 കാരി


മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ശ്രദ്ധ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പുതിയതായി വാങ്ങിയ മൊബൈല്‍ ഫോണിന്‍റെ ഇഎംഐ ആയ 1,590 രൂപ റൂപേ കാര്‍ഡ് വഴി ഓണ്‍ലൈന്‍ ആയി അടച്ചാണ് ശ്രദ്ധ മത്സരത്തില്‍ പങ്കെടുത്തത്. സമ്മാനം നേടിയ ശ്രദ്ധയെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്കി ഗ്രാഹക് ജോയന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നിവ 100 ദിവസത്തെ ബോധവത്‍കരണത്തിനു ശേഷം അവസാനിച്ചു. 16 ലക്ഷം പേര്‍ക്ക് 258 കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഇരു പദ്ധതികള്‍ക്കും കീഴില്‍ വിതരണം ചെയ്‍തത്.

Latur girl gets Rs 1 crore prize from PM Modi

Shradha Mengshette, a second year student of Electrical Engineering from Latur, emerged as the winner of Rs 1 crore mega draw for consumers

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്