ആപ്പ്ജില്ല

വാതുവെയ്പും ചൂതാട്ടവും നിയമവിധേയമാക്കാമെന്ന് ലോ കമ്മീഷൻ

ടൂറിസം വളര്‍ച്ചയ്ക്കുള്‍പ്പെടെ ഗുണകരമെന്ന് നിര്‍ദേശം

Samayam Malayalam 6 Jul 2018, 3:22 pm
ന്യൂഡൽഹി: ശക്തമായ ഉപാധികളോടെ രാജ്യത്ത് ചൂതാട്ടവും വാതുവയ്പും നിയമപരമാക്കണമെന്ന് ലോ കമ്മീഷൻ ഓഫ് ഇന്ത്യ. ഇതോടൊപ്പം കസിനോകളിലും ഗെയ്മിങ് വ്യവസായത്തിലും നേരിട്ടുള്ള വിദേശമുതൽ മുടക്ക് (എഫ്‍‍ഡിഐ) അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതിയുടേതാണ് നിര്‍ദേശം.
Samayam Malayalam gambling


അതേസമയം, ചൂതാട്ടം നിയമപരമാക്കാനുള്ള ശുപാര്‍ശ അനാരോഗ്യകരവും അനാവശ്യവുമായ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് കമ്മീഷനംഗം ഡോ. എസ് ശിവകുമാര്‍ വിയോജനക്കുറിപ്പെഴുതി. ക്രിക്കറ്റിൽ വാതുവയ്പ് വിവാഹം രൂക്ഷമായപ്പോള്‍ ക്രിക്കറ്റ് കൺട്രോൾ ബോർഡും ബിഹാർ ക്രിക്കറ്റ് അസോസിയേഷനുമായുള്ള കേസിലെ വിധിയിലാണു വിഷയം പഠിക്കാൻ കമ്മിഷനോടു നിർദേശിച്ചത്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുദ്ഗൽ സമിതിയും ജസ്റ്റിസ് ലോധ സമിതിയും വാതുവയ്പ് നിയമപരമാക്കുന്നതിനെ അനുകൂലിച്ചിരുന്നു.

എന്നാൽ ചൂതാട്ടവും വാതുവയ്പും നിയമപരമാക്കുന്നത് ഉചിതമല്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. എന്നാൽ നിരോധിച്ചാൽ ഇവ രണ്ടും പെരുകും. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് ഈ രണ്ട് കാര്യങ്ങളും നിയമപരമാക്കാമെന്നും ഇത് ടൂറിസം മേഖലയ്ക്ക് സഹായകമാകുമെന്നും കമ്മീഷൻ വിലയിരുത്തി.

ധനികർക്ക് ശരിയായ (പ്രോപർ) ചൂതാട്ടവും ചെറിയ വരുമാനക്കാർക്കു ചെറിയതരം ചൂതാട്ടവും അനുവദിക്കണമെന്നാണ് കമ്മീഷൻ്റെ ശുപാര്‍ശ. അതേസമയം, സർക്കാർ ഇളവുകൾ വാങ്ങുന്നവരെയും ആദായനികുതി, ജിഎസ്ടി എന്നിവയുടെ പരിധിയിൽ വരാത്തവരെയും ചൂതാടാൻ അനുവദിക്കില്ല. മുടക്കാവുന്ന പണത്തിനും പങ്കെടുക്കാവുന്ന തവണയ്ക്കും പരിധയുണ്ടാകും. ഇതിൽ നിന്നുള്ള വരുമാനത്തിന് നികുതിയും ബാധകമാകും. ആധാറും പാൻ കാര്‍ഡും ബന്ധിപ്പിച്ചുള്ള ക്യാഷ്‍‍ലെസ് ഇടപാടുകള്‍ മാത്രമായിരിക്കും ചൂതാട്ടത്തിൽ പ്രോത്സാഹിപ്പിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്