ആപ്പ്ജില്ല

പാകിസ്ഥാനെ പ്രശംസിച്ച യുവാവിനെ അഭിഭാഷകര്‍ ബഹിഷ്‍കരിച്ചു

യുവാവിനായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകില്ല

TNN 25 Jun 2017, 11:33 am
റൂര്‍ക്കി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിച്ച പാകിസ്ഥാനെ പ്രശംസിച്ച യുവാവിനായി കോടതിയില്‍ ഹാജരാകേണ്ടെന്ന് അഭിഭാഷകരുടെ തീരുമാനം. റൂര്‍ക്കിയിലെ ലാസ്‍കറിലുള്ള അഭിഭാഷകരാണ് ഷദബ് ഹസന്‍ എന്ന യുവാവിനെ ബഹിഷ്‍കരിച്ചിരിക്കുന്നത്.
Samayam Malayalam lawyers boycott boy arrested for cheering pakistan cricket win
പാകിസ്ഥാനെ പ്രശംസിച്ച യുവാവിനെ അഭിഭാഷകര്‍ ബഹിഷ്‍കരിച്ചു


വെള്ളിയാഴ്‍ചയാണ് പാക് ക്രിക്കറ്റ് ടീമിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹസന്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇത് രാജ്യദ്രോഹമാണെന്നും അതിനാല്‍ ഹസനുവേണ്ടി കോടതിയില്‍ ഹാജരാവേണ്ടെന്നും അഭിഭാഷകര്‍ സംയുക്തമായി തീരുമാനിച്ചെന്ന് ലാസ്‍കര്‍ അഡ്വക്കറ്റ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്വതന്ത്ര കുമാര്‍ പറഞ്ഞു.

വിവരമറിഞ്ഞ ഹസന്‍റെ ബന്ധുക്കള്‍ പരിഭ്രാന്തരാണ്. അഭിഭാഷകര്‍ ഹാജരായില്ലെങ്കില്‍ ഹസന്‍ ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു. ഒരു വലതുപക്ഷ ഹിന്ദു സംഘടന ഫേസ്‍ബുക്ക് പോസ്‍റ്റിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ളതിനാല്‍ ഹസന്‍ വീടുവിട്ട് പുറത്തുപോയാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭയവും ബന്ധുക്കള്‍ക്കുണ്ട്.

Lawyers boycott boy arrested for cheering Pakistan cricket win

Lawyers in Laksar, Roorkee, have "unanimously" decided not to appear in court for a youth who was arrested on Friday for writing on his Facebook page a "congratulatory message" praising Pakistan for winning the ICC Champions Trophy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്