ആപ്പ്ജില്ല

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് വന്‍വിജയം

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തിന് വന്‍ ജയം. ലെഫ്റ്റ് യൂണിറ്റി എന്ന ഇടതു വിദ്യാര്‍ത്ഥി സഖ്യമാണ് എബിവിപിയെ പിന്തള്ളി എല്ലാ ജനറല്‍ സീറ്റുകളിലും വിജയിച്ചു

Samayam Malayalam 16 Sept 2018, 2:01 pm
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തിന് വന്‍ ജയം. ലെഫ്റ്റ് യൂണിറ്റി എന്ന ഇടതു വിദ്യാര്‍ത്ഥി സഖ്യമാണ് എബിവിപിയെ പിന്തള്ളി എല്ലാ ജനറല്‍ സീറ്റുകളിലും വിജയിച്ചത്. ഏകദേശം 1000 വോട്ടുകളോടെയാണ് ഇടതു സഖ്യം മുന്നിലെത്തിയിരിക്കുന്നത്. ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ നാല് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നതാണ് ലെഫ്റ്റ് യൂണിറ്റി.
Samayam Malayalam jnu


പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഐസയില്‍ നിന്നുള്ള എന്‍ സായ്ബാലാജി 1861 വോട്ടുകള്‍ നേടി വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡിഎസ്എഫിലെ സരിക ചൗധരി (2209 വോട്ട്) , ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐയിലെ ഐജാജ് അഹമ്മദ് റാത്തര്‍ (2115 വോട്ട്) , ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എഐഎസ്എഫിലെ അമുത ജയദീപ് (1775 വോട്ട്) എന്നിവരും മികച്ച ലീഡ് നേടി വിജയിച്ചു. അമുത മലയാളിയാണ്. ആകെ 5581 വോട്ടുകളാണ് പോള്‍ ചെയ്തത്.

2017 യൂണിയന്‍ ഇലക്ഷനില്‍ ഇടത് സഖ്യം തന്നെയായിരുന്നു എല്ലാ ജനറല്‍ സീറ്റിലും വിജയിച്ചത്. എന്നാല്‍ അന്നത്തെക്കാള്‍ വന്‍ ഭൂരിപക്ഷമാണ് ഇപ്പോള്‍ ഇടതു സഖ്യം നേടിയിരിക്കുന്നത്.

ഇന്നലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരേണ്ടതായിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. എബിവിപി പ്രതിനിധികളെ വോട്ടെണ്ണലിന് വിളിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായായത്.

സര്‍വ്വകലാശാല ഒൗദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്