ആപ്പ്ജില്ല

നെതന്യാഹുവിന്‍റെ സന്ദര്‍ശനം: ഡൽഹിയിൽ ഇടത് പ്രതിഷേധം

ഇസ്രയേൽ ഭരണകൂടത്തിന്‍റെ നയങ്ങള്‍ ഇന്ത്യ അംഗീകരിക്കരുത്

TNN 15 Jan 2018, 5:09 pm
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഇന്ത്യാസന്ദര്‍ശനത്തിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഇസ്രയേൽ ഭരണകൂടത്തിന്‍റെ നയങ്ങള്‍ ഇന്ത്യ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ത്യ ഗേറ്റിനു സമീപമാണ് പ്രതിഷേധപ്രകടനം നടത്തിയത്.
Samayam Malayalam left protest amid netanyahus india visit
നെതന്യാഹുവിന്‍റെ സന്ദര്‍ശനം: ഡൽഹിയിൽ ഇടത് പ്രതിഷേധം


പാലസ്തീൻ പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം അംഗീകരിക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ലെന്നും പാലസ്തീൻ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പരിഹാരം കാണാതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കില്ലെന്നും പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ഡി രാജ പറഞ്ഞു. പാലസ്തീൻ പ്രശ്നം പരിഹരിക്കാൻ ചരിത്രപരമായ വസ്തുതകള്‍ കൂടി പരിഗണിക്കണമെന്നും ഇന്ത്യയിലെത്തിയ ഇസ്രയേൽ മേധാവിയെ ഇത് നാം അറിയിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.



ആറു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്