ജമ്മു: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പുള്ളിപ്പുലി ആക്രമണം. ഇതേ തുടര്‍ന്ന് സങ്കര്വാനി ഗ്രാമ വാസികളായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പുള്ളിപ്പുലിയെ ഗ്രാമത്തിൽ കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലും മറ്റ് രണ്ട് പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച പുൽവാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ സ്ഥലത്ത് ഒരുക്കിയിരുന്നു.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച പുൽവാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ സ്ഥലത്ത് ഒരുക്കിയിരുന്നു.