ആപ്പ്ജില്ല

വീട്ടുമതിൽ ചാടിക്കടന്ന് വളർത്തുനായയെ ആക്രമിച്ച് പുലി; വാഹനത്തിന്റ ശബ്ദം കേട്ടതോടെ മടക്കം-വീഡിയോ

വീടിന്റെ മതിൽ കടന്ന് പുലി മുറ്റത്തെത്തുകയും ഉറങ്ങിക്കിടന്ന നായയെ ആക്രമിക്കുകയുമായിരുന്നു. പുലിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നായ ചത്തു. ഗുജറാത്തിലെ ഉനയിൽ വെള്ളിയാഴ്ചാണ് സംഭവം.

Samayam Malayalam 13 Apr 2020, 5:51 pm
രാജ്കോട്ട്: വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന വളർത്തുനായയെ ആക്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഗുജറാത്തിലെ ഉനയിൽ വെള്ളിയാഴ്ചാണ് സംഭവം. മഹേഷ് ബഹ്മാനിയ എന്നയാളുട വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
Samayam Malayalam leopard attacks pet dog in gujarat video goes viral
വീട്ടുമതിൽ ചാടിക്കടന്ന് വളർത്തുനായയെ ആക്രമിച്ച് പുലി; വാഹനത്തിന്റ ശബ്ദം കേട്ടതോടെ മടക്കം-വീഡിയോ


വീടിന്റെ മതിൽ കടന്ന് പുലി മുറ്റത്തെത്തുകയും ഉറങ്ങിക്കിടന്ന നായയെ ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലിയുടെ ശബ്ദം കേട്ട നായ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ സമയം പുലി നായയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാനാകാതെ നിസ്സഹായനായി കിടക്കുന്നതിനിടെയാണ് വീടിന് സമീപത്തുകൂടി ഒരു വാഹനം കടന്നുപോയത്.



വാഹനത്തി‍ന്റെ ശബ്ദം കേട്ടതോടെ നായയുടെ കഴുത്തിൽനിന്ന് പുലി കടി വിടുകയും ഗേറ്റ് ചാടിക്കടന്ന് തിരിച്ച് പോകുകയുമായിരുന്നു. ശനിയാഴ്ച രാവിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. അതേസമയം, പുലിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ നായ ചത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്