ആപ്പ്ജില്ല

വൈദ്യുത കമ്പിയിൽ തൂങ്ങിയ നിലയിൽ പുലിയുടെ ജഡം

മനുഷ്യവാസമില്ലാത്ത ഇടത്ത് പുലിയുടെ ജഡമെങ്ങനെ എത്തിയെന്നതാണ് ദുരൂഹതയുണർത്തിയത്.

TNN 4 Jul 2017, 3:23 pm
തെലുങ്കാനയിലെ നിസാമാബാദിൽ നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയുടെ മൃതദേഹം വൈദ്യുത കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മുപ്പത് അടി ഉയരമുള്ള വൈദ്യുത കമ്പിയിൽ ജഡം തൂങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിന് വിവരം നൽകി. മനുഷ്യവാസമില്ലാത്ത ഇടത്ത് പുലിയുടെ ജഡമെങ്ങനെ വൈദ്യുത കമ്പിയിൽ എത്തിയെന്നതാണ് ദുരൂഹതയുണർത്തിയത്.
Samayam Malayalam leopard hangs from electric pole autopsy rules out poachers hand
വൈദ്യുത കമ്പിയിൽ തൂങ്ങിയ നിലയിൽ പുലിയുടെ ജഡം




വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പുലിയുടെ ജഡം പോസ്റ്റ്‍മോ‍ർട്ടത്തിന് വിധേയമാക്കി. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. പോസ്റ്റിലേക്ക് വലിഞ്ഞുകയറിയ പുലി അബദ്ധത്തിൽ ലൈനിൽ കടിച്ചതാകാം ചാകാൻ കാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. പുലിയെ ആരെങ്കിലും കൊല്ലാനുള്ള സാധ്യതയും ഇവർ തള്ളികളഞ്ഞു.

വയലിന് സമീപത്തായിട്ടാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. സമീപത്തായൊന്നും മരങ്ങളുമില്ല. ഇരയെ പിടിക്കുന്നതിന് പരിസര പ്രദേശങ്ങൾ വ്യക്തമായി കാണാൻ ഉയരമുള്ള പോസ്റ്റിൽ പുലി കയറിയതാകാമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

Leopard hangs from electric pole, autopsy rules out poacher's hand

A four-year-old leopard was found hanging from electric wires next to a pole in farms of Nizamabad district of Telangana on Monday.
Forest officials are flummoxed how the leopard could have climbed the 30-foot-high electric pole.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്