ആപ്പ്ജില്ല

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക്

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു.

Samayam Malayalam 1 May 2018, 12:19 pm
മലപ്പുറം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടു തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. സമരത്തെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള വിമാനഗതാഗതം പൂര്‍ണമായി സ്തംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam 59868960


രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍, ഒരു ഇന്‍ഡിഗോ വിമാനം, ജെറ്റ് എയര്‍വേസ് എന്നീ വിമാനങ്ങള്‍ ഇനിയും പുറപ്പെട്ടില്ല. ഷാര്‍ജയില്‍നിന്നും അബുദാബിയില്‍നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് രാവിലെ 11 മണിവരെ അവരുടെ ലഗേജും കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല.

യാത്രക്കാര്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശനം പരിഹരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്