ആപ്പ്ജില്ല

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയിൽ

ലോക്‌സഭ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് എഐഎഡിഎംകെയും അറിയിച്ചിട്ടുണ്ട്

Samayam Malayalam 27 Mar 2018, 7:28 am
ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ലോക്‌സഭ ഇന്ന് പരിഗണിച്ചേക്കും. വൈഎസ്‌ആര്‍ കോണ്‍ഗ്രസിനും ടിഡിപിക്കും കോണ്‍ഗ്രസിനും പിന്നാലെ സിപിഐഎമ്മും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്‌സഭ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് എഐഎഡിഎംകെയും അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം ലംഘിച്ചു എന്നാരോപിച്ചാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസും, ടിഡിപിയും അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്.
Samayam Malayalam ലോക്‌സഭ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് എഐഎഡിഎംകെയും അറിയിച്ചിട്ടുണ്ട്
ലോക്‌സഭ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് എഐഎഡിഎംകെയും അറിയിച്ചിട്ടുണ്ട്


അന്‍പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണ അനുമതി നല്‍കൂ. ലോക്‌സഭയില്‍ ടിഡിപിയ്ക്ക് 15 അംഗങ്ങളും, വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ആണ് ഉള്ളത്. കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും പ്രമേയത്തിന് പിന്തുണ നല്‍കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 23 നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അതിന് പിന്നാലെ ഇന്നലെയാണ് സിപിഐഎം അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. കോണ്‍ഗ്രസ് കൂടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ അവിശ്വാസപ്രമേയത്തിന് അൻപതിലേറെ അംഗങ്ങളുടെ പിന്തുണ ഉറപ്പായി. എന്നാല്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നും സഭയിൽ ബഹളം വെച്ചാല്‍ ഇന്നും പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമോ എന്നത് സംശയകരമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്