ആപ്പ്ജില്ല

ലണ്ടന്‍: ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുഷമ

ഇന്ത്യക്കാർ ലണ്ടൻ പാർലമെന്‍റ് സ്ക്വയറിൽ പോവുന്നത് പരമാവധി ഒഴിവാക്കണമെന്നും സുഷമ നിർദ്ദേശിച്ചു

TNN 23 Mar 2017, 11:22 am
ന്യൂഡൽഹി: ബ്രിട്ടീഷ് പാർലമെന്‍റിന് മുമ്പിലുണ്ടായ ഭീകാരാക്രമണത്തിെന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് സുരക്ഷാ മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യൻ വംശജർക്ക് ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും സുഷമ അറിയിച്ചു.
Samayam Malayalam london india has not recieved security warning in the light of london attack says sushama
ലണ്ടന്‍: ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുഷമ


ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായി വിഷയം ചർച്ച ചെയ്തുവെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ലണ്ടനിലെ ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനായി ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാർ ലണ്ടൻ പാർലമെന്‍റ് സ്ക്വയറിൽ പോവുന്നത് പരമാവധി ഒഴിവാക്കണമെന്നും സുഷമ നിർദ്ദേശിച്ചു.

ബുധാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷണറെ ബന്ധപ്പെടാനുള്ള നമ്പർ സുഷമ ട്വിറ്ററിലൂടെ പങ്കു വെച്ചു. 020 8629 5950, 020 7632 3035 എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മേഷണറുടെ നമ്പറുകൾ.
Indian High Commission is there to help all Indian nationals in London. Please note theTelephone no.s : 020 8629 5950 & 020 7632 3035. — Sushma Swaraj (@SushmaSwaraj) March 22, 2017 London: india has not recieved security warning in the light of london attack, says sushama

Sushama swaraj shares Indain highcommissioner in London's contact over twitter. She confirmed none of the Indains are injured.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്