ആപ്പ്ജില്ല

ഉത്തർപ്രദേശിൽ നവരാത്രിക്കാലത്ത് കശാപ്പ് ശാല തുറന്നു; ബലംപ്രയോഗിച്ച് അടപ്പിച്ച് ബിജെപി എംഎല്‍എ

കഴിഞ്ഞ വർഷവും ഇത്തരത്തിൽ കടകൾ എംഎൽഎ അടച്ചുപൂട്ടിയിരുന്നു. തന്റെ ആളുകൾ തുറക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും എംഎൽഎ താക്കീത് എന്നവണ്ണം നൽകുകയും ചെയ്തു.

Samayam Malayalam 20 Oct 2020, 9:40 pm
ഗാസിയാബാദ്: നവരാത്രിക്കാലത്ത് തുറന്ന കശാപ്പ് ശാല അടപ്പിച്ച് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ലോനിയിലാണ് സംഭവമുണ്ടായിരിക്കുന്നത്. ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാറാണ് പ്രദേശത്തെ ഇറച്ചി കടകൾ അടച്ചുപൂട്ടിയത്.
Samayam Malayalam BJP MLA Nand Kishor Gurjar
നിർബന്ധപൂർവം കട അടപ്പിച്ചപ്പോൾ


Also Read : കേരളത്തിൽ 53,000 പരിശോധനകള്‍ മാത്രം, 5,717 പേര്‍ക്ക് സമ്പര്‍ക്കബാധ; പുതിയതായി 6 ഹോട്ട് സ്‌പോട്ടുകള്‍

മൂന്ന് ജില്ലകളിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവരാത്രിക്കാലത്ത് മാംസം വിൽക്കരുതെന്ന് നിര്‍ദ്ദേശവും നൽകിയിട്ടാണ് എംഎൽഎ പോയത്.

Also Read : കേരളത്തിൽ ഇന്ന് 6,591 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 7,375 രോഗമുക്തി

നവരാത്രിയിൽ ഇറച്ചി കടകൾ തുറക്കുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തുള്ള എല്ലാ ഇറച്ചി കടകളും അടച്ചിട്ടുണ്ടെന്ന് തന്റെ ആളുകൾ ഉറപ്പുവരുത്തുമെന്ന് ബിജെപി എംഎൽഎ വ്യക്തമാക്കി.



Also Read : Fact Check : നീറ്റ് പരീക്ഷയിൽ ആദ്യ അഞ്ച് റാങ്കുകാരും മുസ്ലീങ്ങളാണോ ?

നി‍‍ർബന്ധിച്ച് കടകള്‍ അടപ്പിച്ച എംഎല്‍എക്കെതിരെ പോലീസ് നടപടിയൊന്നും ഇതുവരെയും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം സമാനമായ സംഭവം ഉണ്ടായിരുന്നു. ഉത്സവ വേളയിൽ ഇറച്ചി കടകൾ അടച്ചിട്ടിരിക്കുമെന്ന് ഗുര്‍ജാർ നിര്‍ദ്ദേശിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്