ആപ്പ്ജില്ല

രാമജന്മഭൂമിക്ക് സമാനമായി സീതാജന്മഭൂമിയില്‍ വലിയ ക്ഷേത്രം നിര്‍മ്മിക്കും; ചിരാഗ് പാസ്വാന്‍

എല്‍ജെപിയ്ക്ക് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ചിരാഗ് പാസ്വാന്‍ അഭ്യര്‍ത്ഥിച്ചു.

Samayam Malayalam 25 Oct 2020, 6:06 pm
പട്‌ന: ശ്രീരാമന്‍ സീതാദേവിയില്ലാതെ അപൂര്‍ണ്ണമാണെന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പാസ്വാന്‍. സീതാദേവിയ്ക്കായി ഒരു ക്ഷേത്രം ബിഹാറിലെ സീതാമാരിയില്‍ നിര്‍മ്മിക്കുമെന്ന് ചിരാഗ് ആഹ്വാനം ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിരാഗിന്റെ പ്രസ്താവന.
Samayam Malayalam Chirag Paswan
ചിരാഗ് പാസ്വാന്‍ (Photo: TOI)


Also Read: വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്ക; സാമ്പത്തിക സംവരണം പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി

സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സീതാമാരി സംസ്ഥാനത്തെ വന്‍ തീര്‍ഥാട സ്ഥലമായി മാറും. 'ശ്രീരാമന്‍ സീതയില്ലാതെയും സീത ശ്രീരാമനില്ലാതെയും അപൂര്‍ണ്ണമാണ്. അതിനാല്‍, അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മ്മിക്കണം', ചിരാഗ് പാസ്വാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായാണ് ഈ വാഗ്ദാനമെന്ന് ചിരാഗം കൂട്ടിച്ചേര്‍ത്തു.

ബിജെപി എംപി പ്രഭാത് ഝായുടെ നേതൃത്വത്തില്‍ പുരാന ധാമിലെ പഴയ സീതാ ക്ഷേത്രത്തിന് ചുറ്റും ഒരു വിനോദപര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. 1990 ലെ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രഥയാത്രയോടെ ക്ഷേത്ര പ്രസ്ഥാനം കേന്ദ്രബിന്ദുവായി മാറി.

Also Read: ഓണം, വിനായക ചതുർഥി, തബ്‍ലീഗ് വിടാതെ പിടി മുറുക്കിയ കൊവിഡ്; ദസറ-വിജയദശമിയിലും രോഗവ്യാപനം തുടരുമോ? ആശങ്ക

അതേസമയം, എല്‍ജെപിയ്ക്ക് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ചിരാഗ് പാസ്വാന്‍ അഭ്യര്‍ത്ഥിച്ചു. 'ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ് നടപ്പാക്കാന്‍ എല്ലാവരോടും എല്‍ജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മറ്റെല്ലായിടത്തും ബിജെപിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക. വരാനിരിക്കുന്നത് നിതീഷ് രഹിത സര്‍ക്കാരായിരിക്കും', ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തു.

ബിഹാറില്‍ മൂന്നുഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിരാഗിന്റെ പ്രഖ്യാപനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്