ആപ്പ്ജില്ല

പാകിസ്ഥാനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു: രാജ്‍നാഥ് സിംഗ്

ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗ്.

TNN 28 May 2016, 10:56 am
ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗ്. ആ വിഷയത്തില്‍ പ്രതീക്ഷിച്ചതു പോലുള്ള ഒരു പ്രതികരണം പാകിസ്ഥാനില്‍ നിന്നും ഇതു വരെ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യയുടെ പ്രത്യേക അന്വേഷണ സംഘത്തിന് പാകിസ്ഥാനില്‍ പ്രവേശനം അനുവദിക്കാതിരുന്നാല്‍ അത് തീര്‍ച്ചയായും വഞ്ചനയായിത്തന്നെ കണക്കാക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
Samayam Malayalam lost trust in pakistan says rajnath singh
പാകിസ്ഥാനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു: രാജ്‍നാഥ് സിംഗ്


പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ഇന്ത്യൻ സംഘത്തിന് പാകിസ്ഥാനിലും പാകിസ്ഥാന്‍ സംഘത്തിന് ഇന്ത്യയിലും പ്രവേശനം അനുവദിക്കുമെന്ന് ഇരു രാജ്യങ്ങളും തമ്മിന്‍ അനൗദ്യോഗിക ധാരണ ഉണ്ടായിരുന്നു. അതനുസരിച്ച് പാക് സംഘത്തിന് ഇന്ത്യ പ്രവേശനവും നല്‍കി. എന്നാല്‍ ഇന്ത്യന്‍ സംഘത്തിന് ഇതു വരെ അനുമതി ലഭിച്ചിട്ടില്ല.

പഠാൻകോട്ട് ഭീകരാക്രമണക്കേസിൽ ഉൾപ്പെട്ടിട്ടുള്ളത് ആരൊക്കെയെന്ന് ബോധ്യമായിട്ടും ഇനിയും പാക്കിസ്ഥാൻ നടപടിയെടുക്കാൻ വൈകുന്നത് നിർഭാഗ്യകരമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കേസില്‍ പെട്ടവരെയെല്ലാം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം പാകിസ്ഥാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്