ആപ്പ്ജില്ല

സുരക്ഷ ഉറപ്പു വരുത്താനായി എം 3 വോട്ടിങ് മെഷീനുകൾ

കൺട്രോൾ യൂണിറ്റിലോ ബാലറ്റ് യൂണിറ്റിലോ കൃത്രിമത്വം നടത്താൻ ശ്രമിച്ചാൽ മെഷീനുകൾ പ്രവർത്തനക്ഷമതയില്ലാതാകും

TNN 6 Jul 2017, 10:28 am
ന്യൂഡൽഹി: കൂടുതൽ സുരക്ഷാ ഉറപ്പു വരുത്താനായി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ എം 3 വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരിക്കും ഇവ ഉപയോഗിക്കുക എന്ന് ബുധനാഴ്‌ച സ്ഥാനമൊഴിഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണർ നസിം സെയ്‌ദി അറിയിച്ചു.
Samayam Malayalam m 3 voting machines from 2019 loksabha polls
സുരക്ഷ ഉറപ്പു വരുത്താനായി എം 3 വോട്ടിങ് മെഷീനുകൾ


എം 3 വോട്ടിങ് മെഷീനുകളിൽ ഡിജിറ്റൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കും. സോഫ്ട്‍വെയർ തകരാറുകളും മറ്റും പുതിയ യന്ത്രങ്ങളിൽ പെട്ടന്ന് പരിഹരിക്കാനാകും. രേഖപ്പെടുത്തിയ വോട്ടുകൾ ശരിയാണോയെന്ന് എന്ന് വോട്ടർമാർക്ക് അറിയാൻ കഴിയുന്ന വി.വി.പാറ്റ്‌ സംവിധാനം ഇവയിൽ ഏർപ്പെടുത്തും. കൺട്രോൾ യൂണിറ്റിലോ ബാലറ്റ് യൂണിറ്റിലോ കൃത്രിമത്വം നടത്താൻ ശ്രമിച്ചാൽ മെഷീനുകൾ പ്രവർത്തനക്ഷമതയില്ലാതാകും.

M 3 voting machines from 2019 loksabha polls

Nasim Zaidi the retired chief election commissioner affirmed M 3 voting machines to be used from next polls

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്