ആപ്പ്ജില്ല

പിഎംഎവൈ വീടുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ ഹൈക്കോടതി

ചിത്രങ്ങള്‍ നീക്കാൻ മൂന്ന് മാസത്തെ സമയം

Samayam Malayalam 20 Sept 2018, 9:51 am
ഗ്വാളിയോര്‍: മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച വീടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ഹൗഹാന്‍റെയും ചിത്രങ്ങള്‍ നീക്കാൻ ഹൈക്കോടതി നിര്‍ദേശം. ഡിസംബര്‍ 20ന് മുൻപ് ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം.
Samayam Malayalam modi 2.


മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പിഎംഎവൈ പ്രകാരം ജനങ്ങള്‍ക്ക് നിര്‍മിച്ചു നൽകുന്ന വീടുകളിൽ ഒരു രാഷ്ട്രീയ നേതാക്കളുടെയും പേരുണ്ടാകാൻ പാടില്ലെന്നും നിര്‍ദേശമുണ്ട്. നിലവിൽ വീടുകളിൽ പതിച്ചിരിക്കുന്ന ചിത്രങ്ങള്‍ നീക്കാൻ മൂന്നുമാസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്.

ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് നടപടി. പൊതുപണം ഉപയോഗിച്ച് ഉണ്ടാക്കിയ വീടുകള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കരുതെന്ന് സഞ്ജയ് പുരോഹിതിന്‍റെ അഭിഭാഷകൻ വാദിച്ചു. അതേസമയം, ചിത്രങ്ങള്‍ നീക്കാനായി ഉത്തരവ് ഇറക്കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിഎംഎവൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി വീടുകളിൽ ഉണ്ടാകൂ.

പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്നായിരുന്നു സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണൽ കമ്മീഷണര്‍ മഞ്ജു ശര്‍മ ഏപ്രിൽ 4ന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്