ന്യൂഡൽഹി: മധ്യപ്രദേശ് സ്വദേശിയായ യുവാവ് പാർലമെന്റ് കെട്ടിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 39കാരനായ രാംദയാൽ വർമയാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയാണ് ഇയാൾ. ഇയാളുടെ പോക്കറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
വിജയ് ചൗക്കിലെ റെയ്ൽ ഭവനും മീഡിയപാർക്കിംഗ് സെന്ററിനും ഇടയിലെ മരത്തിൽ രാവിലെ 7.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിജയ് ചൗക്കിലെ റെയ്ൽ ഭവനും മീഡിയപാർക്കിംഗ് സെന്ററിനും ഇടയിലെ മരത്തിൽ രാവിലെ 7.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.