ആപ്പ്ജില്ല

തമിഴ്‍നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്: മദ്രാസ് ഹൈക്കോടതി

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വോട്ടെടുപ്പ് പാടില്ലെന്ന് കോടതി

TNN 20 Sept 2017, 2:35 pm
ചെന്നൈ: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തമിഴ്‍നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി. 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു.
Samayam Malayalam madras hc stays conduct of floor test till further orders
തമിഴ്‍നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്: മദ്രാസ് ഹൈക്കോടതി


നിയമസഭാ സ്‍പീക്കര്‍ പി ധനപാലിന്‍റെ നടപടിക്കെതിരെ 18 എംല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം ദൊരൈസാമിയുടെ ഉത്തരവ്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സ്‍പീക്കറുടെയും എംഎല്‍എമാരുടെയും വാദം കേട്ടശേഷമാണ് കോടതി ഉത്തരവിട്ടത്.

എടപ്പാടി പളനിസാമി സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാനാണ് എംഎല്‍എമാരെ അയോഗ്യരാക്കിയതെന്നും ഇവര്‍ പാര്‍ട്ടിയെ ധിക്കരിച്ചിട്ടില്ലെന്നും എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. പളനിസാമി സര്‍ക്കാരിലുള്ള വിശ്വാസം നഷ്‍ടപ്പെട്ടതായി 18 എംഎല്‍എമാരും സ്‍പീക്കറോട് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ സ്വമേധരാ രാജിവെച്ചിട്ടില്ലെന്നും പാര്‍ട്ടി വിപ്പ് ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Madras HC stays conduct of floor test till further orders

The Madras high court on Wednesday extended its stay on conduct of a floor test in Tamil Nadu assembly till further orders.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്