ആപ്പ്ജില്ല

ബലാത്സംഗക്കേസ് പ്രതിയായ 17 കാരന്‍റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി

തിരുനെല്‍വേലിയില്‍ 45 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്‍തെന്ന കേസിലെ പ്രതിയായ 17 കാരനാണ് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ താമസിപ്പിക്കുന്ന ഒബ്‍സര്‍വേഷന്‍ ഹോമില്‍ ആത്മഹത്യ ചെയ്‍തത്.

Samayam Malayalam 21 Oct 2019, 11:32 am

ഹൈലൈറ്റ്:

  • ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
  • വിഷം എങ്ങനെയെത്തിയെന്ന് അന്വേഷിക്കണമെന്ന് ആവശ്യം
  • മജിസ്ട്രേറ്റ് ഒബ്‍സര്‍വേഷന്‍ ഹോമിലെത്തി പരിശോധന നടത്തും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project (5)
മധുരൈ: തിരുനെല്‍വേലിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്‍തെന്ന കേസിലെ പ്രതിയായ 17 കാരന്‍ ഒബ്‍സര്‍വേഷന്‍ ഹോമില്‍ ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ആണ്‍കുട്ടിയെ മരിച്ച നിലയില്‍ ഒബ്‍സര്‍വേഷന്‍ ഹോം അധികൃതര്‍ തിരുനെല്‍വേലിയിലെ മെഡിക്കല്‍ ‍കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രതി വിഷം കഴിച്ചുവെന്നാണ് ഒബ്‍സര്‍വേഷന്‍ ഹോം അധികൃതര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നത്.
എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പതിനേഴുകാരന്‍റെ രക്ഷിതാക്കളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഒബ്‍സര്‍വേഷന്‍ ഹോമില്‍ എങ്ങിനെയാണ് വിഷം ലഭിച്ചതെന്ന് അധികൃതര്‍ വിശദമാക്കണമെന്നും പോലീസ് കസ്റ്റഡിയിരിക്കെയാണോ സംഭവം നടന്നതെന്ന് വ്യക്തമാക്കണമെന്നും ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. 45 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്‍തെന്ന കേസിലാണ് ഒക്ടോബര്‍ എട്ടിന് 17 കാരനെ സ്ത്രീയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചത്.

Also Read:കാമുകിയുടെ വീടിനുള്ളില്‍ കയറിയതിന് പന്ത്രണ്ടാം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

എന്നാല്‍ ഈ വിവരം ആണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. പോലീസ് കസ്റ്റഡിയിലായിരുന്ന കുട്ടിയെ പിന്നീട് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ താമസിപ്പിക്കുന്ന ഒബ്‍സര്‍വേഷന്‍ ഹോമില്‍ എത്തിച്ച ശേഷം മാത്രമാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ശനിയാ‍ഴ്‍ച രാത്രിയോടെ മാതാപിതാക്കള്‍ക്ക് ഒബ്‍സര്‍വേഷന്‍ ഹോമില്‍ നിന്ന് മകന്‍ മരിച്ചതായും അറിയിപ്പെത്തി. അതേ സമയം ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന സ്ത്രീയാണ് ആണ്‍കുട്ടിയെ ദുരുപയോഗം ചെയ്‍തതെന്നും ഇവര്‍ തമ്മിലുള്ള ബന്ധം സഹോദരന്‍ അറിഞ്ഞതോടെയാണ് 45 കാരി ബലാത്സംഗം ചെയ്‍തെന്ന പരാതിയുമായി രംഗത്തെത്തിയതെന്നും ആത്മഹത്യ ചെയ്‍ത ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Also Read:വീട്ടിലിരുന്നുള്ള മദ്യപാനം എതിര്‍ത്തതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പോലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ആണ്‍കുട്ടിയെ പരാതിക്കാരിയുടെ സഹോദരനും സംഘവും മര്‍ദിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം ഒബ്‍സര്‍വേഷന്‍ ഹോമില്‍ പ്രതി ആത്മഹത്യ ചെയ്‍ത സംഭവത്തെപ്പറ്റി മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുനെല്‍വേലി ജുഡീഷ്യല്‍ മജിസ്‍ട്രേറ്റിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്‍ച ഒബ്‍സര്‍വേഷന്‍ ഹോമില്‍ പരിശോധന നടത്തും. ഇവിടുത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളടക്കമാണ് പരിശോധിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്