ആപ്പ്ജില്ല

മഹാരാഷ്ട്രയിലും കേരളത്തിലും 7,000 ത്തിലധികം രോഗബാധ; ആന്ധ്രാപ്രദേശില്‍ 3,620 കൊവിഡ് കേസുകള്‍

മഹാരാഷ്ട്രയില്‍ ഇന്ന് 7,539 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധ 16,25,197 ആയി ഉയര്‍ന്നു.

Samayam Malayalam 22 Oct 2020, 9:33 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 77,06,946 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9.29 ശതമാനം ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണം 7,15,812 ആണ്. ഡല്‍ഹിയില്‍ ഇന്ന് 3,882 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ 3,44,318 ആയി ഉയര്‍ന്നു. 2,727 പേര്‍ രോഗമുക്തി നേടിതോടെ ആകെ കൊവിഡ് നെഗറ്റീവായത് 3,12,918 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 35 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് മരണസംഖ്യ 6,163 ആയി. നിലവില്‍ 25,237 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Samayam Malayalam Coronavirus TOI (12)
കൊറോണവൈറസ് (Photo : TOI)


മധ്യപ്രദേശ്

മധ്യപ്രദേശില്‍ ഇന്ന് 1,045 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധ 1,64,341 ആയി ഉയര്‍ന്നത്. ഇന്ന് 1,271 പേര്‍ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് നെഗറ്റീവായത് 1,49,353 ആയി ഉയര്‍ന്നു. ഇന്ന് 14 പേര്‍ക്കാണ് സംസ്ഥാനത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 2,842 ആയി ഉയര്‍ന്നു. നിലവില്‍ 12,146 പേരാണ് വിവിധ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ഇന്ന് 7,539 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധ 16,25,197 ആയി ഉയര്‍ന്നു. ഇന്ന് 198 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 42,831 ആയി ഉയര്‍ന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 16,177 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കൊവിഡ് നെഗറ്റീവായത് 14,31,856 ആയി ഉയര്‍ന്നു. നിലവില്‍ 1,50,011 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ ഇന്ന് പുതിയ 3,077 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധ 7,00,193 ആയി ഉയര്‍ന്നു. നിലവില്‍ 34,198 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 6,55,170 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 10,825 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.

ആന്ധ്രാപ്രദേശ്


ആന്ധ്രാ പ്രദേശില്‍ 3,620 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധ 7,96,919 കൊവിഡ് കേസുകളായി ഉയര്‍ന്നു. നിലവില്‍ 32,257 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കേരളം

ആശങ്ക തുടരുന്നതിനിടെ കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 23 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. 6,448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ത്തിലൂടെ രോഗം ബാധിച്ചത്. 93,291 പേരാണി നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 7,593 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്