ആപ്പ്ജില്ല

ഒന്നരലക്ഷം രൂപയുടെ താലിമാല കാള തിന്നു: തിരികെ ലഭിച്ചത് ഒമ്പത് ദിവസങ്ങൾക്ക് ശേഷം

പോള ആഘോഷത്തിനിടെയാണ് കാള താലിമാല തിന്നത്. കർഷക കുടുംബത്തിലെ ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. മാല വിഴുങ്ങി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് തിരികെ ലഭിച്ചത്.

Samayam Malayalam 20 Sept 2019, 8:51 pm
മുംബൈ: പൂജക്കിടെ കാള വീട്ടമ്മയുടെ ഒന്നരലക്ഷം രൂപയുടെ താലിമാല വിഴുങ്ങി. മഹാരാഷ്ട്രയിലെ കർഷക കുടുംബത്തിലാണ് സംഭവം നടന്നത്. കർഷകനായ ബാബുറാവുവിന്റെ ഭാര്യയുടെ താലിമാലയാണ് പ്രാർത്ഥനാച്ചടങ്ങുകൾക്കിടെ വീട്ടിലെ കാള തിന്നത്. ബാബുറാവുവും ഭാര്യയും എട്ട് ദിവസങ്ങൾ കാളയുടെ ചാണകത്തിൽ താലി മാല പരിശോധിച്ചു. എന്നാൽ, താലിമാല ലഭിച്ചില്ല.
Samayam Malayalam bull


ഒമ്പതാം ദിവസം കാളയെ പരിശോധിച്ച മൃഗഡോക്ടർ താലി മാല കാളയുടെ വയറ്റിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി സ്വർണമാല എടുത്തു. പോള ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രാർത്ഥനക്കിടെയാണ് സംഭവം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി ബാബുറാവുവിന്റെ ഭാര്യ സ്വർണാഭരണങ്ങൾ തട്ടിൽ വെച്ച് കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങി.
ചടങ്ങിനിടെ കറന്റ് പോയി.

മെഴുകുതിരി കത്തിക്കാനായി ബാബുറാവുവിന്റെ ഭാര്യ പോയപ്പോൾ മധുര ചപ്പാത്തിയും സ്വർണ്ണ താലിമാലയും ഒരേ തട്ടിൽ വെച്ചിട്ടാണ് പോയത്. ബാബുറാവുവിന്റെ ഭാര്യ മെഴുകു തിരിയുമായി തിരികെഎത്തിയപ്പോഴേക്കും കാള ചപ്പാത്തിയും താലിമായും തിന്നു. ബാബുറാവുവും ഭാര്യയും കാളയുടെ വായിൽ കൈയ്യിട്ടു നോക്കിയെങ്കിലും മാല കിട്ടിയില്ല. തുടർന്ന് ഇവർ എട്ട് ദിവസത്തോളം കാളയുടെ ചാണകം പരിശോധിച്ചു. എന്നാൽ, മാല കിട്ടിയില്ല. ഒമ്പതാം ദിവസം മൃഗഡോക്ടർ ശസ്ത്രക്രിയ നടത്തി കാളയുടെ വയറ്റിൽ നിന്ന് മാല പുറത്തെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്