ആപ്പ്ജില്ല

പാമ്പിനെ കഴുത്തിൽ ചുറ്റി നടന്ന് പ്രദര്‍ശനം; നിമിഷങ്ങള്‍ക്കുള്ളിൽ മൂര്‍ഖന്റ കൊത്തേറ്റ് മരണം

മൂന്ന് വട്ടം കൊത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കൾ ഈ സംഭവം വീഡിയോയിൽ പകര്‍ത്തുകയും ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു

Samayam Malayalam 29 Jul 2021, 12:57 pm
മുംബൈ: മൂര്‍ഖന്‍ പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദര്‍ശനം നടത്തുന്നതിനിടെ യുവാവിന് കൊത്തേറ്റ് മരിച്ചു. മുംബൈ താനെയിലാണ് മുഹമ്മദ് ഷെയ്ഖ് ആണ് മരിച്ചത്. 28 വയസായിരുന്നു.
Samayam Malayalam cobra
പാമ്പ് (പ്രതീകാത്മക ചിത്രം)


Also Read : രാജ്യത്തെ 50 ശതമാനം കേസുകളും കേരളത്തിൽ; കേന്ദ്രത്തിന്റെ വിദഗ്ധസംഘം സംസ്ഥാനത്തേയ്ക്ക്

താനെ ജില്ലയിലെ സഞ്ജയ് നഗറിലെ മാർക്കറ്റിൽ പ്രദർശനം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഷെയ്ഖിന് പാമ്പുകടിയേറ്റത്. മുംബ്ര ടൗൺഷിപ്പിലെ സഞ്ജയ് നഗർ പ്രദേശത്ത് മുഹമ്മദ് ഷെയ്ഖ് പാമ്പിനെ പിടികൂടിയ ശേഷമാണ് സംഭവം.

പിടികൂടിയ പാമ്പിനെ കഴുത്തിൽ തൂക്കിയിട്ട ഒരു ചന്തയിൽ പ്രദര്‍ശനം നടത്തുകയായിരുന്നു. അതിനിടെ മൂന്ന് വട്ടം കൊത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കൾ ഈ സംഭവം വീഡിയോയിൽ പകര്‍ത്തുകയും ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ നടക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ മുഹമ്മദ് ഷെയ്ഖ് സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പൊലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് പാമ്പുകളെ പിടികൂടുന്നതിലൂടെ പ്രശസ്തനാണ് മുഹമ്മദ് ഷെയ്ഖ്.

Also Read : രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ആന്റിബോഡിയുള്ളത് മധ്യപ്രദേശിൽ കുറവ് കേരളത്തിൽ; സിറോ സര്‍വേ ഫലം ഇങ്ങനെ

പ്രദേശത്ത് പാമ്പിനെ കണ്ടെത്തിയാൽ നാട്ടുകാര്‍ ഇയാളെ വിവരമറിയിക്കാറാണ് പതിവ്. ഇയാളുടെ വീട്ടിലും നിരവധി പാമ്പുകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇയാളുടെ വീട്ടിലും വിഷപ്പാമ്പുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്