ആപ്പ്ജില്ല

ഭൂമി തര്‍ക്കം; കര്‍ഷകരെ എംഎല്‍എ തല്ലി ചതച്ചു

തങ്ങളുടെ ഫാമില്‍ കൃഷി നടത്തുന്നതിനിടെ എംഎല്‍എയും സംഘവും ഇവിടെയെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

TNN 17 Jun 2017, 4:04 pm
ഒൗറംഗാബാദ്: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകരെ എംഎല്‍ എയും സംഘവും ചേര്‍ന്ന് തല്ലി ചതച്ചു. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധിയായ അബ്ദുള്‍ സത്താര്‍ നബിയാണ് കര്‍ഷകരെ മര്‍ദ്ദിച്ചത്. 30 ഒാളം പേര്‍ എംഎല്‍എ യോടൊപ്പമുണ്ടായിരുന്നു. ശൈഖ് ഖലീല്‍ ശൈഖ് ഇബ്രാഹിം, ശൈഖ് മുഖ്താര്‍ ശൈഖ് സത്താര്‍, ശൈഖ് റഹീം ശൈഖ് കരീം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
Samayam Malayalam maharashtra mla thrashes abuses farmers over land dispute
ഭൂമി തര്‍ക്കം; കര്‍ഷകരെ എംഎല്‍എ തല്ലി ചതച്ചു


മര്‍ദ്ദന ദൃശ്യം ഒരു സ്വകാര്യ ചാനലാണു പുറത്തു വിട്ടത്. തങ്ങളുടെ ഫാമില്‍ കൃഷി നടത്തുന്നതിനിടെ എംഎല്‍എയും സംഘവും ഇവിടെയെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

എന്നാല്‍ കര്‍ഷകര്‍ ഈ ഭൂമി ഒരു ദളിതന് വിറ്റതാണെന്നാണ് എംഎല്‍ എ പറയുന്നത്. എന്നാല്‍ ദളിതന് ഭൂമി കൈമാറാന്‍ കര്‍ഷകര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇടപെട്ടതെന്നാണ് എംഎല്‍എയുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്‍ സത്താറും മകനുമുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.



Maharashtra MLA Thrashes, Abuses Farmers Over Land Dispute

Abdul Sattar Abdul Nabi, the MLA from Sillod constituency of Maharashtra, accompanied by his aides beat up three farmers over a land dispute.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്