ആപ്പ്ജില്ല

മദ്യത്തിന് ഹോം ഡെലിവറി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

മദ്യത്തിന് ഹോം ഡെലിവറി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ്?

Samayam Malayalam 14 Oct 2018, 4:18 pm
നാഗ്‍പുര്‍: മദ്യം വീട്ടില്‍ എത്തിക്കുന്ന പരിപാടി തുടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ഭവന്‍കുലെ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. നടപ്പായാല്‍ ഇത് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും മഹാരാഷ്ട്ര.
Samayam Malayalam മദ്യം വീട്ടിൽ എത്തും
മഹാരാഷ്ട്ര മദ്യത്തിന് ഓൺലൈൻ ഡെലിവറി നടപ്പാക്കുന്നു


മദ്യപിച്ചുള്ള വാഹനം ഓടിക്കലും അപകടങ്ങളും പതിവായതോടെയാണ് പുതിയ നയത്തിന് സര്‍ക്കാര്‍ രൂപം കൊടുത്തത്. നിലവിലെ ഇ-കൊമേഴ്‍സ്‍ സ്ഥാപനങ്ങളിലൂടെ ഓണ്‍ലൈന്‍ ആയി ഭക്ഷണം വാങ്ങുന്നതുപോലെ മദ്യം വാങ്ങാനാകും.

ആധാര്‍ നമ്പര്‍ നല്‍കിയാലെ മദ്യം ലഭിക്കൂ എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു നിബന്ധന. നിര്‍മ്മാതാവില്‍ നിന്ന് ഉപയോക്താവിലേക്ക് എത്തുന്ന ഓരോ കുപ്പിയും പ്രത്യേകം ടാഗ് ചെയ്‍താണ് അയക്കുന്നത്. ഇത് അനധികൃതമായി മദ്യം കടത്തുന്നത് തടയുകയും ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്