ആപ്പ്ജില്ല

കൊവിഡ് സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു; ഉത്തരക്കടലാസിൽ സീൽ ചെയ്‌ത് നൽകി, സർവകലാശാലയ്‌ക്കെതിരെ അന്വേഷണം

മഹാരാഷ്ട്രയിലെ കാർഷിക സർവകലാശാല വിദ്യാർഥികളുടെ മാർക്ക് ഷീറ്റിലാണ് കൊവിഡ് പ്രതിസന്ധി മൂലം എല്ലാവരെയും വിജയിപ്പിക്കുന്നതായി അധികൃതർ കുറിച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

Samayam Malayalam 15 Jul 2020, 2:50 pm
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ്-19 കേസുകൾ നിലവിലുള്ള മഹാരാഷ്‌ട്രയിൽ പുതിയ വിവാദം. കൊവിഡ് പ്രതിസന്ധി മൂലം വിജയിപ്പിക്കുന്നുവെന്ന് കാർഷിക സർവകലാശാലകളിലെ വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ അധികൃതർ കുറിച്ചതാണ് വിവദമായത്. കൊവിഡ് സാഹചര്യത്തിൽ ജയിപ്പിക്കുവെന്ന് വ്യക്തമാക്കുന്ന സീൽ ഉത്തരക്കടലാസിൽ പതിപ്പിച്ചിരുന്നു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: ബിജെപിയിലേക്കോ? കോണ്‍ഗ്രസ് അംഗമെന്ന വിവരണം ട്വിറ്ററിൽ നിന്നും നീക്കം ചെയ്‌ത് സച്ചിൻ പൈലറ്റ്

മഹാരാഷ്ട്രയിലെ കാർഷിക സർവകലാശാല വിദ്യാർഥികളുടെ മാർക്ക് ഷീറ്റിലാണ് കൊവിഡ് പ്രതിസന്ധി മൂലം എല്ലാവരെയും വിജയിപ്പിക്കുന്നതായി അധികൃതർ കുറിച്ചത്. സർവകലാശാല അധികൃതരുടെ നടപടിക്കെതിരെ ബിജെപി നേതാവ് ആശിഷ് ഷെലാർ രംഗത്തുവന്നതോടെ മന്ത്രി ദാദാ ഭൂസെ അന്വേഷണത്തിന് ഉത്തരവിട്ടു.

വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. വിവാദ നടപടിക്ക് പിന്നിൽ പ്രവർത്തിച്ച സർവകലാശല ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധ രൂക്ഷമായതോടെ എല്ലാവരെയും വിജയിപ്പിക്കുന്നുവെന്നാണ് മാർക്ക് ഷീറ്റിൽ വ്യക്തമാക്കുന്നത്. വിദ്യാർഥികളോട് ചെയ്യുന്ന ക്രൂരതയാണിതെന്ന ആരോപണം ഇതിനകം തന്നെ ശക്തമായി.

Also Read: 'സച്ചിൻ്റെ വിക്കറ്റെടുത്ത്' കോൺഗ്രസ്; അപ്രതീക്ഷിത തീരുമാനമുണ്ടായത് ഇങ്ങനെ, നടപടിയെടുത്ത് ഗെലോട്ട്

മഹാരാഷ്‌ട്ര കൗൺസിൽ ഓഫ് അഗ്രികൾച്ചർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൻ്റെ ഡയറക്‌ടർ ജനറലിനും
കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്കും കത്തയച്ചു. സർക്കാരിൻ്റെ ഭാഗത്ത് നിന്നും യാതൊരു വിധ നിർദേശവും ഇല്ലാത്ത സാഹചര്യത്തിലാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടിയുണ്ടായ് എന്നും മന്ത്രി ദാദാ ഭൂസെ പറഞ്ഞു. സംസ്ഥാനത്ത് നാല് കാർഷിക സർവ്വകലാശാലകളാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്