ആപ്പ്ജില്ല

ടയര്‍ മാറ്റാൻ നിര്‍ത്തിയിട്ട ബസിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറി; 18 പേര്‍ക്ക് ദാരുണാന്ത്യം

ബസിൻ്റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ വിശ്രമിക്കാൻ ഡ്രൈവര്‍ യാത്രക്കാരെ അനുവദിക്കുകയായിരുന്നു.

Samayam Malayalam 28 Jul 2021, 11:20 am

ഹൈലൈറ്റ്:

  • സംഭവം ബാരാബങ്കി ജില്ലയിൽ
  • 19 പേര്‍ക്ക് പരിക്കേറ്റു
  • അപകടം ചൊവ്വാഴ്ച രാത്രിയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ലക്നൗ: ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിൽ യാത്രക്കാരുമായി പോയ വോള്‍വോ ബസിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറി 18 പേര്‍ക്ക് ദാരുണാന്ത്യം. ലക്നൗ - അയോധ്യ ദേശീയപാതയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ബാരാബങ്കി ജില്ലയിൽ റാം സനേഹി ഘട്ടിനു സമീപമായിരുന്നു സംഭവം നടന്നത്.
ബിഹാറിലെ ജോലിസ്ഥലത്തു നിന്ന് യുപിയിലേയ്ക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ചില സാങ്കേതിക തകരാറുകള്‍ മൂലം റോഡുവക്കിൽ നിര്‍ത്തിയിട്ടിരുന്ന ബസിലേയ്ക്ക് ട്രക്ക് പാഞ്ഞു പയറുകയായിരുന്നു. ബസിൻ്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ വിശ്രമിക്കാൻ യാത്രക്കാരെ ഡ്രൈവര്‍ അനുവദിക്കുകയായിരുന്നു. എന്നാൽ വാഹനത്തിലേയ്ക്ക് ട്രക്ക് അപ്രതീക്ഷിതമായി പാഞ്ഞു കയറുകയായിരുന്നു.

Also Read: പ്രതിപക്ഷ ഐക്യത്തിനായി നേതാക്കളുടെ കൂടിക്കാഴ്ച; മമത ബാനര്‍ജി ഇന്നു സോണിയ ഗാന്ധിയെ കാണും

രക്ഷാപ്രവര്‍ത്തനത്തിനും അന്വേഷണത്തിനുമായി പോലീസും ആരോഗ്യപ്രവര്‍ത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. പരിക്കേറ്റവരെയും മരിച്ചവരെയും തിരിച്ചറിയാനും ബന്ധുക്കളെ വിവരമറിയിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Also Read: നിയമസഭ കയ്യാങ്കളി കേസിൽ വിധി ഇന്ന്; ഹര്‍ജി തള്ളിയാൽ മന്ത്രിയടക്കം വിചാരണ നേരിടേണ്ടിവരും

അപകടത്തിൽ 19 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബസിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാൻ ശ്രമം തുടരുകയാണെന്നും ലക്നൗ സോൺ എഡിജി സത്യനാരായൺ സബത് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്