ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാംപോറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരില്‍ മലായാളി സൈനികനും. മട്ടന്നൂർ സ്വദേശി സി.രതീഷാണ് (34) മരിച്ചത്. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കുമെന്ന് ജില്ലാഭരണകൂടത്തിന് വിവരം ലഭിച്ചു. ഇന്നലെ ഉച്ചയോടെ പാംപോറിൽ കരസേന വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് രതീഷ് ഉൾപ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തി ആക്രമണം നടത്തിയ ഭീകരര്‍ രക്ഷപ്പെട്ടു.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ കദ്ലാബാലില്‍ തിരക്കേറിയ റോഡായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിച്ചില്ല. അതിര്‍ത്തിയിലൂടെ നിരവധി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.
Malayali soldier killed in Pampore, Kashmir