ആപ്പ്ജില്ല

ഐഎസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ആക്രമണത്തിൽ 36 ഭീകരർ വധിക്കപ്പെട്ടതായി യുഎസ് അവകാശപ്പെടുന്നു.

TNN 14 Apr 2017, 12:30 pm
ന്യൂഡൽഹി: അഫ്‌ഘാനിസ്ഥാനിലെ ഐഎസ് താവളത്തിലേക്ക് ഇന്നലെ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണ് ഇത് പുറത്തു വിട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
Samayam Malayalam malayalis joined in is has bben killed says report
ഐഎസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ഏറ്റവും വലിയ ആണവേതര ബോംബാണ് അമേരിക്ക ഇന്നലെ പ്രയോഗിച്ചത്. അഫ്‌ഘാനിലെ നന്‍ഗർഹാർ പ്രവിശ്യയിലാണ് ബോംബ് പതിച്ചത്. അവിടെ ഐഎസിൽ ചേർന്ന ഇരുപതോളം മലയാളികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മലയാളികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ എൻഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിൽ 36 ഭീകരർ വധിക്കപ്പെട്ടതായി യുഎസ് അവകാശപ്പെടുന്നു.

Malayalis joined in IS has bben killed, says report

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്