ആപ്പ്ജില്ല

ആര്‍ത്തവമുള്ളവര്‍ വൃക്ഷം നടരുത്, വളരില്ല, ഉണങ്ങിപ്പോകുമെന്ന് വിദ്യാര്‍ഥിനികളോട് അധ്യാപകന്‍

ആര്‍ത്തവുമുള്ള പെണ്‍കുട്ടികള്‍ വൃക്ഷം നട്ടാല്‍ അത് വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും അധ്യാപകര്‍ തന്നോടും മറ്റ് വിദ്യാര്‍ഥിനികളോടും പറഞ്ഞതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

Samayam Malayalam 28 Jul 2022, 1:53 pm
മുംബൈ: ആര്‍ത്തവം ഉള്ളവര്‍ വൃക്ഷം നടരുതെന്ന് അധ്യാപകന്റെ വിലക്ക്. മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവ്‌ഗോണിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. സ്‌കൂളില്‍ നടന്ന വൃക്ഷം നടല്‍ പരിപാടിയില്‍ നിന്നാണ് അധ്യാപകന്‍ ആര്‍ത്തവമുള്ള വിദ്യാര്‍ഥിനികളെ വിലക്കിയത്.
Samayam Malayalam Planting Trees


Also Read: മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം കൊച്ചിയിലിറക്കി

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ആര്‍ത്തവുമുള്ള പെണ്‍കുട്ടികള്‍ വൃക്ഷം നട്ടാല്‍ അത് വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും അധ്യാപകര്‍ തന്നോടും മറ്റ് വിദ്യാര്‍ഥിനികളോടും പറഞ്ഞതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read: കുട്ടിക്കടത്ത്: 12 കുട്ടികളെ നിയമ വിരുദ്ധമായി കേരളത്തിലെത്തിച്ചു, പാസ്റ്റര്‍ അറസ്റ്റില്‍

സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെയും മറ്റ് വിദ്യാര്‍ഥിനികളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ സ്‌കൂളിലെ അധ്യാപകര്‍, സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആദിവാസി ക്ഷേമ വകുപ്പ് കമ്മിഷണര്‍ സന്ദീപ് ഗോലത് പറഞ്ഞു. ജില്ലാ അഡീഷണല്‍ കളക്ടര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ സ്‌കൂളില്‍ 500 പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്