കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അമിത ഷായുടെ വിമാനമിറക്കുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിൽ എത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോക്കും മമത സർക്കാർ അനുമതി നൽകിയില്ല. ജാദവ്പൂരിലെ റോഡ് ഷോക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയില്ലെന്ന് ബംഗാൾ ബിജെപി ഘടകം അറിയിച്ചു. ജയ്നഗര്‍, ജാദവ്പൂര്‍, ബരാസത് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് അമിത് ഷായുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പൂരിലെ റോഡ് ഷോയാണ് ബംഗാൾ സർക്കാർ വിലക്കിയത്. മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ ബംഗാളിൽ ലാൻഡ് ചെയ്യിക്കുന്നതിനും ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ മാൾഡയിൽ പാർട്ടി റാലിയിൽ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്റ്ററിന് മമത അനുമതി നിഷേധിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
അമിത് ഷായുടെ ഹെലികോപ്റ്ററിനും റോഡ് ഷോക്കും ബംഗാളിൽ വിലക്ക്
ജയ്നഗര്‍, ജാദവ്പൂര്‍, ബരാസത് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് അമിത് ഷായുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതിൽ ജാദവ്പൂരിലെ റോഡ് ഷോയാണ് ബംഗാൾ സർക്കാർ വിലക്കിയത്. മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ ബംഗാളിൽ ലാൻഡ് ചെയ്യിക്കുന്നതിനും ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
Samayam Malayalam 13 May 2019, 11:53 am
ഹൈലൈറ്റ്:
- അമിത് ഷായെ വിലക്കി മമത
- അമിത് ഷായുടെ ഹെലികോപ്റ്റർ ബംഗാളിൽ ഇറക്കാനാവില്ല
- അമിത് ഷായുടെ റോഡ് ഷോക്കും വിലക്ക്