ആപ്പ്ജില്ല

പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്

പേര് മാറ്റാനുള്ള നടപടികൾ തുടങ്ങുന്നതിന് മുഖ്യമന്ത്രി മമത ബാനർജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.

TNN 29 Jul 2016, 11:11 am
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പേര് മാറ്റാനുള്ള നടപടികൾ തുടങ്ങുന്നതിന് മുഖ്യമന്ത്രി മമത ബാനർജി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്. ബംഗാൾ, ബംഗ്ല എന്നീ പേരുകളാണ് പരിഗണിക്കുന്നത്. മെയിൽ ടുഡേയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
Samayam Malayalam mamata banerjee wants to change west bengals name report
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്


ഇംഗ്ലീഷ് അക്ഷരമാല പ്രകാരം ഏറ്റവും താഴെ നിൽക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാൾ. അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാനുള്ള ഊഴത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടി വന്നതാണ് പേര് മാറ്റാൻ മമതയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ആസൂത്രണ കമ്മീഷന്റെ പ്രധാന യോഗങ്ങളിൽ സംസ്ഥാനത്തിന്റെ ഊഴമെത്തുമ്പോഴേക്കും എല്ലാവരുടെയും ക്ഷമ നശിച്ചിട്ടുണ്ടാകും. അതിനാൽ പശ്ചിമ ബംഗാളിന്റെ വാദങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും മമത വിലയിരുത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്