ആപ്പ്ജില്ല

ബി ജെ പിയെ തുരത്താന്‍ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമത

ക്രിക്കറ്റ് കമന്‍ററിയെ അനുസ്മരിക്കുന്ന വിധത്തില്‍ ബിജെപിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണമെന്നും, സിക്‌സറിടിച്ച് ഗ്രൗണ്ടിന് പുറത്തിപുറത്തിടണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

TNN 22 Jul 2017, 4:16 pm
കൊല്‍ക്കത്ത: 1942-ല്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികമായ ആഗസ്റ്റ് 9-ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയെ ലക്ഷ്യം വച്ചുള്ള 'രണ്ടാം' ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്ന് തുരത്താനാണ് മമതയുടെ പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.
Samayam Malayalam mamata banerjees new attack on bjp a quit india movement
ബി ജെ പിയെ തുരത്താന്‍ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമത


രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ബിജെപിക്കെതിരായി മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബിജെപി ക്വിറ്റ് ഇന്ത്യ പ്രചരണ പരിപാടി ആരംഭിക്കുന്നതായി മമത പ്രഖ്യാപിച്ചത്.

ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കുക'' എന്ന മുദ്രാവാക്യത്തോടെയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് മമതാ ബാനര്‍ജി രണ്ടാം പതിപ്പ് സൃഷ്ടിക്കുന്നത്. ക്രിക്കറ്റ് കമന്‍ററിയെ അനുസ്മരിക്കുന്ന വിധത്തില്‍ ബിജെപിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണമെന്നും, സിക്‌സറിടിച്ച് ഗ്രൗണ്ടിന് പുറത്തിപുറത്തിടണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

Mamata Banerjee's New Attack On BJP: A 'Quit India Movement'

Mamata Banerjee has called for a new "Quit India Movement". On the anniversary of the 9 August 1942 crusade by India's freedom fighters against the British, she will launch a campaign with the slogan "BJP Bharat Chhoro" or "BJP Quit India".

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്