ആപ്പ്ജില്ല

മമ്മൂട്ടി തെലങ്കാന ഐടി മന്ത്രിയെ സന്ദര്‍ശിച്ചു

മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

Samayam Malayalam 20 Jul 2018, 6:38 pm
ഹൈദരാബാദ്: മെഗാസ്റ്റാര്‍ മമ്മൂട്ടി തെലങ്കാന ഐടി മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകനുമായ കെടി രാമ റാവുവിനെ സന്ദര്‍ശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് പ്രസിഡണ്ട് ലിബി ബെഞ്ചമിനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Samayam Malayalam മമ്മൂട്ടി തെലങ്കാന ഐടി മന്ത്രിയെ സന്ദര്‍ശിച്ചു
മമ്മൂട്ടി തെലങ്കാന ഐടി മന്ത്രിയെ സന്ദര്‍ശിച്ചു


ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി മമ്മൂട്ടിയോട് പറഞ്ഞു. കേരളത്തിന്‍റെ മനോഹരമായ പച്ചപ്പ് തെലങ്കാനയിലും സൃഷ്ടിക്കാന്‍ മലയാളി ഐഎഫ്എസ് ഓഫീസര്‍ പ്രിയങ്ക വര്‍ഗീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലയാളികളും മലയാളി അസോസിയേഷനുകളും തെലങ്കാനയില്‍ നടത്തുന്ന സേവനങ്ങൾ മികച്ചതാണെന്നും മന്ത്രി അറിയിച്ചു.

തെലങ്കാനയില്‍ നിന്നുളളവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ തെലങ്കാന സര്‍ക്കാരിന് അഞ്ചേക്കര്‍ സ്ഥലം കേരള സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയുടെ വ്യവസായ രംഗത്തെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കാൻ മമ്മൂട്ടിയും മറന്നില്ല . എല്ലാ രംഗങ്ങളിലും തിളങ്ങുന്നവരായ മലയാളികളിൽ മികച്ച താരങ്ങളുണ്ടെന്നും ദുൽഖറിനെ പ്രത്യേക അന്വേഷണം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 25ന് ഹൈദരാബാദ് രവീന്ദ്ര ഭാരതി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സ്വകാര്യ ചാനലിന്‍റെ പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആഭ്യന്തര മന്തി നൈനി നരംസിംഹ റെഡ്ഡിയാണ് ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്