ആപ്പ്ജില്ല

ഉത്തര്‍പ്രദേശില്‍ ദളിത് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു

റാണി ദേവിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് എഫ് ഐ ആര്‍ ചുമത്തിയിട്ടുണ്ട്.

Samayam Malayalam 27 Jun 2018, 3:06 pm
ഫത്തേപൂര്‍: ഉത്തര്‍ പ്രദേശിലെ ഫത്തേപൂരില്‍ ദളിത് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. റാണിദേവി(65) ആണ് മരിച്ചത്. സംഭവത്തില്‍ 30 വയസുകാരനായ ഷാലൂ സിംങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam death


ഫത്തേപൂര്‍ ജില്ലയില്‍പെട്ട ദതൗലി ഗ്രമത്തിലാണ് ദാരുണ സംഭവം.റാണി ദേവി വളര്‍ത്തുന്ന ആടുകള്‍ ഇയാളുടെ തോട്ടത്തിലെ പുല്ല് തിന്നുവെന്ന കാരണത്തിലാണ് സ്ത്രീയെ അടിച്ച് അവശയാക്കിയത്.

വേദനകൊണ്ട് പുളഞ്ഞ സ്ത്രീ 500മീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ ഉടന്‍ തന്നെ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.റാണി ദേവിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് എഫ് ഐ ആര്‍ ചുമത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്