ആപ്പ്ജില്ല

മോദിയുടെ പേരില്‍ തട്ടിപ്പ്: സിബിഐ കേസെടുത്തു

മോദിയുടെ പേരില്‍ സംഘടന തുടങ്ങി പണപ്പിരിവ് നടത്തി

TNN 11 Aug 2017, 7:54 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് ഒരു സംഘടനയ്‍ക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന സംഘടനയ്‍ക്കെതിരെയാണ് കേസെടുത്തത്.
Samayam Malayalam man booked for cheating people in the name of pm narendra modi
മോദിയുടെ പേരില്‍ തട്ടിപ്പ്: സിബിഐ കേസെടുത്തു


ഈ സംഘടനം മോദിയുടെ പേരില്‍ പണപ്പിരിവ് നടത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്‍റ് ജെപി സിങ്ങിനെതിരെയും കേസെടുത്തിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൗസിങ് സൗസൈറ്റിയാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച്. ഹരിയാനാ രജിസ്ട്രേഷന്‍ ആൻറ് റെഗുലേഷൻ ഓഫ് സൊസൈറ്റീസ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയ്‍ക്ക് പ്രധാന മന്ത്രി മോദിയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ മോദിയുടെ പേര് ഉപയോഗിച്ച് പ്രസിഡന്‍റ് ജെപി സിങ് ആളുകളില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.

Man booked for cheating people in the name of PM Narendra Modi

The Central Bureau of Investigation has registered a case against an organisation called Narendra Modi Vichar Manch, which was collecting donations from people in the name of Prime Minister Narendra Modi.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്