ന്യൂഡൽഹി: തൊണ്ടയിൽ ക്യാൻസർ വന്ന യുവാവ് തന്നെ പുകവലി പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ച് കൊന്നു. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. സിഗററ്റും കഞ്ചാവും വലിക്കാറുള്ളതാണ് തൻെറ രോഗത്തിന് കാരണമായതെന്ന് മനസ്സിലാക്കിയതോടെയാണ് യുവാവ് സുഹൃത്തിനെ കൊന്നത്. ഡൽഹി സ്വദേശി അനയ്തുള്ളയാണ് സുഹൃത്ത് മുസ്താഖിം അഹമ്മദിൻെറ വെടിയേറ്റ് മരിച്ചത്.
ഡൽഹിയിലെ ഒരു ബിരിയാണിക്കടയിൽ കുക്കായി ജോലി ചെയ്യുന്നവരായിരുന്നു ഇരുവരും. അഹമ്മദിനെ അനയ്തുള്ളയാണ് പുകവലി പഠിപ്പിച്ചത്. ഇരുവരും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കാറുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഹോട്ടലുടമ പോലീസിനോട് പറഞ്ഞു. ഹോട്ടലുടമയുടെ പരാതിയിൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ തന്നെ മറ്റ് ചില പ്രശ്നങ്ങളും ഇവർ തമ്മിലുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഹോട്ടലുടമ അനയ്തുള്ളയോട് കൂടുതൽ പരിഗണന കാണിക്കുന്നതിൽ അഹമ്മദിന് നീരസമുണ്ടായിരുന്നു. ഇതിനിടെ തൊണ്ടവേദനയും മറ്റുമുള്ളതിനാൽ ഇടക്കിടെ ഡോക്ടറെ കാണുന്നുണ്ടായിരുന്നു. ഈയടുത്താണ് തൊണ്ടയിൽ ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. ഇതറിഞ്ഞ ശേഷം ഹോട്ടലിലെത്തി അഹമ്മദ് അനയ്തുള്ളക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
Man diagnosed with cancer shoots and kills friend who taught him to smoke
After being diagnosed with throat cancer, a 25-year-old man shot dead his friend in Uttam Nagar in southwest Delhi.