ആപ്പ്ജില്ല

കാമുകിയെ സ്വന്തമാക്കാന്‍ സ്വന്തം മകളെ കൊലപ്പെടുത്തി

മക്കളെ കൊലപ്പെടുത്താന്‍ അനന്തിരവനെ ഏല്‍പ്പിച്ചു

TNN 20 Aug 2017, 3:25 pm
ന്യൂഡല്‍ഹി: കാമുകിയെ വിവാഹം കഴിക്കാനായി പിതാവ് മുന്‍ ഭാര്യയില്‍ തനിക്കുണ്ടായ മകളെ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. പ്രതിയായ മുപ്പത്തിനാലുകാരന്‍ ധരംവീറിനെ പോലീസ് അറസ്റ്റ് ചെയ്‍തു. കൊലപാതകത്തിന് കൂട്ടുനിന്ന ഇയാളുടെ അനന്തിരവന്‍ സഞ്ജയ്‍യും പോലീസിന്‍റെ പിടിയിലായിട്ടുണ്ട്.
Samayam Malayalam man gets daughter killed to marry lover
കാമുകിയെ സ്വന്തമാക്കാന്‍ സ്വന്തം മകളെ കൊലപ്പെടുത്തി


മൂന്ന് മക്കളുള്ള ധരംവീറിന്‍റെ ഭാര്യ ജൂണില്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇയാള്‍ മറ്റൊരു സ്ത്രീയുമായി ഇഷ്‍ടത്തിലായത്. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മൂന്ന് മക്കളെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് കാമുകി ധരംവീറിനോട് പറഞ്ഞു. തുടര്‍ന്ന് മക്കളെ കൊലപ്പെടുത്താനായി സഞ്ജയ്‍യെ ഏല്‍പ്പിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുന്ന വിധം കൊല നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി 30000 രൂപയും ഇയാള്‍ നല്‍കി.

ഏഴ് വയസായിരുന്നു കൊല്ലപ്പെട്ട തനിഷയ്ക്ക്. ഓഗസ്റ്റ് 11ന് രാത്രി ധരംവീര്‍ ധനിഷയുടെ മൃതദേഹം ആരുമറിയാതെ ദഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തിയപ്പോളാണ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. പോലീസ് ഇക്കാര്യം ധരംവീറിനെ അറിയിച്ചപ്പോള്‍ പരാതി നല്‍കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ ഇയാള്‍ കൂട്ടാക്കിയില്ല. സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്‍തപ്പോളാണ് സത്യം പുറത്തുവന്നത്.

കൊലപാതത്തിനും ക്രിമിനല്‍ ഗൂഡാലോചനയ്‍ക്കും ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ധരംവീറിന്‍റെ ആണ്‍മക്കളായ തരുണ്‍ (12), ഇഷാന്‍ (9) എന്നിവരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു ഇരുവരും.

Man gets daughter killed to marry lover

Eager to meet the precondition of a woman he wanted to marry, a 34-year-old man had his seven-year-old daughter from an earlier marriage killed in Aman Vihar in outer Delhi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്