ആപ്പ്ജില്ല

ഭാര്യയെ കൊല്ലാനേൽപ്പിച്ച ക്വട്ടേഷൻ സംഘം ഭർത്താവിനേയും കൊന്നു

ഭർത്താവ് ഭാര്യയെ കൊല്ലാൻ അക്രമി സംഘത്തെ സമീപിച്ചു. എന്നാൽ സംഘം പണത്തിനു വേണ്ടിയുള്ള

TNN 31 Mar 2016, 10:15 pm
ലക്നൗ: ഭർത്താവ് ഭാര്യയെ കൊല്ലാൻ അക്രമി സംഘത്തെ സമീപിച്ചു. എന്നാൽ സംഘം പണത്തിനു വേണ്ടിയുള്ള കലഹത്തിൽ ഭ‍ർത്താവിനേയും ഭാര്യയേയും കൊന്നുവെന്ന കേസുമായി ലക്നൗ പോലീസ്. ലക്നൗ കാകോറി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലു(65), ഭാര്യ ഫി‍ർദൗസ്(50) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam man murdered by killers he hired for wife
ഭാര്യയെ കൊല്ലാനേൽപ്പിച്ച ക്വട്ടേഷൻ സംഘം ഭർത്താവിനേയും കൊന്നു


കല്ലു ഭാര്യയെ കൊല്ലുന്നതിനായി ആളുകളെ ഏ‍ർപ്പെടുത്തിയിരുന്നു. എന്നാൽ കൊല്ലാൻ വന്നവ‍രുമായി നടന്ന കൂലി തർക്കത്തിലാണ് അക്രമി സംഘം കല്ലുവിനേയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഫി‍ർദൗസിന് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊല ചെയ്യാൻ തീരുമാനിച്ചത്. ഇതിനായ സംഘത്തിലെ ഒരാളെ ഫോണിൽ കല്ലു വിളിച്ചിരുന്നതായി പോലീസ് അറിയിച്ചു. ആദ്യം കല്ലുവിനെയും പിന്നീട് ഭാര്യയേയും കൊലപ്പടുത്തുകയായിരുന്നു. കല്ലു മൂന്ന് തവണ വിവാഹിതനാണെനന്നും, ആദ്യ ഭാര്യ മരിച്ചതായും , രണ്ടാമത്തെ ഭാര്യ ഉപേക്ഷിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്