ആപ്പ്ജില്ല

സോറിയാസിസായതിനാല്‍ ബന്ധുക്കള്‍ പങ്കെടുത്തില്ല, മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ചു സംസ്‌കരിച്ചു

അമ്മയ്ക്ക് സോറിയാസിസ് ആയതിനാല്‍ സംസ്‌കാരത്തിന് ആരും സഹായിക്കാത്തതിനാലും ആംബുലന്‍സിനുള്ള വാടക നല്‍കാനാവാത്തതിലുമാണ് കസേരയില്‍ കൊണ്ടുവന്നതെന്ന് മകന്‍ പറഞ്ഞു

Samayam Malayalam 10 Sept 2022, 9:47 am

ഹൈലൈറ്റ്:

  • മൂന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ശ്മശാനത്തിലേക്കാണ് തള്ളിക്കൊണ്ടുവന്നത്
  • ആംബുലന്‍സ് വാടക നല്‍കാന്‍ പണം ഉണ്ടായില്ലെന്ന് മകന്‍ പറഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Death PTI
ചെന്നൈ: സോറിയാസിസ് രോഗം പകരുമെന്ന് ഭയന്ന് ബന്ധുക്കള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് വയോധികയുടെ മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. തിരിച്ചിറപ്പിള്ളി ജില്ലയിലെ മണപ്പാറയിലാണ് സംഭവം. ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന ഇലക്ട്രീഷ്യന്‍ മുരുകാനന്ദം (60) ആണ് അമ്മ രാജേശ്വരിയുടെ (84) മൃതദേഹം ചക്രക്കസേരയില്‍ ഇരുത്തി ശ്മശാനത്തില്‍ എത്തിച്ചത്.
Also Read: കാത്തിരുന്ന് കിട്ടിയ കുട്ടിക്കായി നേര്‍ച്ച, തീവണ്ടിയില്‍ പോകാനുള്ള തീരുമാനം മാറ്റിവെച്ചു, പഴനി യാത്ര അവസാനയാത്രയായി

മൂന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ശ്മശാനത്തിലേക്കാണ് തള്ളിക്കൊണ്ടുവന്നത്. ആംബുലന്‍സ് വാടക നല്‍കാന്‍ പണം ഉണ്ടായില്ലെന്ന് മകന്‍ പറഞ്ഞു. ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍ ശ്രീധരന്‍ എന്നയാളാണ് സംഭവം പുറത്തറിയിച്ചത്. തളര്‍വാതംമൂലം ഗുരുതരാവസ്ഥയിലായ രാജേശ്വരി വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് മരിച്ചത്.

മരിച്ച രാജേശ്വരിക്ക് സോറിയാസിസ് രോഗം ഉണ്ടായിരുന്നു. അമ്മയുടെ മൃതദേഹവുമായി പുലര്‍ച്ചെ 6 ന് മുരുകാനന്ദം ശ്മശാനത്തിലെത്തി. വീല്‍ച്ചെയറില്‍ തുണിയില്‍ പൊതിഞ്ഞ മൃതദേഹവുമായി ഒരാള്‍ വന്നിട്ടുണ്ടെന്ന് സമീപത്തെ ചായക്കടക്കാരന്‍ ശ്മശാനത്തിന്റെ ചുമതലക്കാരനോട് പറഞ്ഞു.

Also Read: ബാക്കിയായത് ഒരു ലക്ഷം ഓണക്കിറ്റ്, ചിലയിടങ്ങളില്‍ തികഞ്ഞില്ല; കിറ്റ് വാങ്ങിയതില്‍ മുമ്പില്‍ മലപ്പുറം

അമ്മയ്ക്ക് സോറിയാസിസ് ആയതിനാല്‍ സംസ്‌കാരത്തിന് ആരും സഹായിക്കാത്തതിനാലും ആംബുലന്‍സിനുള്ള വാടക നല്‍കാനാവാത്തതിലുമാണ് കസേരയില്‍ കൊണ്ടുവന്നതെന്ന് മകന്‍ പറഞ്ഞു. തുടര്‍ന്ന്, മൃതദേഹം സംസ്‌കരിച്ചു. മുരുകാനന്ദന്റെ അച്ഛന്‍ പെരിയസ്വാമി (90) ജീവിച്ചിരിപ്പുണ്ട്. ഒരു സഹോദരന്‍ മണപ്പാറയിലും മറ്റൊരാള്‍ ബെംഗളൂരുവിലുമാണ് താമസിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്