ആപ്പ്ജില്ല

ഒഴുക്കിൽ പെടാതെ മരത്തിൽ പിടിച്ചു കിടന്നത് 12 മണിക്കൂർ; രക്ഷകരായത് എയർഫോഴ്സ്

അണക്കെട്ടിന്റെ സ്പിൽവേയിൽ ഇറങ്ങിയ ആളാണ് അപകടത്തിൽ പെട്ടത്. എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ശ്രമം വിഫലമാകുകയായിരുന്നു.

Samayam Malayalam 17 Aug 2020, 2:14 pm
ബിലാസ്പൂർ: അണക്കെട്ടിന് സമീപം ഒഴുക്കിൽപ്പെടാതെ മരച്ചില്ലയിൽ 12 മണിക്കൂറോളം പിടിച്ചു കിടന്നയാളെ എയർഫോഴ്സ് രക്ഷപെടുത്തി. ചത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. അണക്കെട്ടിന്റെ സ്പിൽവേയിൽ ഇറങ്ങിയ ആളാണ് അപകടത്തിൽ പെട്ടത്.
Samayam Malayalam രക്ഷാപ്രവർത്തനത്തിനിടെ



Also Read: ഒരു പ്രാവശ്യം കൊവിഡ് വന്നാല്‍ വീണ്ടും വരില്ല; ഉറപ്പിച്ച് യുഎസിലെ പുതിയ പഠനം

ബിലാസ്പൂരിലെ ഖുതാഘട് അണക്കെട്ടിലാണ് സംഭവം. അണക്കെട്ടിൽ നിന്നുള്ള അധിക ജലം ഒഴുക്കി കളയുന്ന സ്പിൽവേയിൽ ജിതേന്ദ്ര കാശ്യപ്പ് ഇറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിൽ താഴേക്ക് പതിച്ച ഇയാൾ മരച്ചില്ലയിൽ പിടിച്ച് കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read: പിഎം കെയേഴ്സ് ഫണ്ട്: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കൊടുക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത കുത്തൊഴുക്കു മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. തുടർന്നാണ് എയർ ഫോഴ്സിന്റെ സഹായം തേടിയത്. ഇന്ന് രാവിലെ എയർഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്