ആപ്പ്ജില്ല

മണിക് സർക്കാരിന് വീടും വലിയ കാറും വേണമെന്ന് ആവശ്യം

1.25 ലക്ഷം കിലോമീറ്റർ ഓടിയ അഞ്ച് വർഷം പഴക്കമുള്ള ജീപ്പാണ് മണിക് സർക്കാരിന് നൽകിയത്

Samayam Malayalam 21 Apr 2018, 1:43 pm
അഗർത്തല: വലിയ കാറും വീടും വേണമെന്ന് മണിക് സർക്കാർ ത്രിപുര സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം മണിക് സർക്കാർ സിപിഎം ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേവ് മജുംദാറിനാണ് മണിക് സർക്കാർ കത്ത് നൽകിയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അംബാസഡർ കാർ മതിയാകില്ലെന്നും സ്‌കോർപ്പിയോ അല്ലെങ്കിൽ ഇന്നോവ വേണമെന്നും മണിക് സർക്കാർ കത്തിൽ പറഞ്ഞിരുന്നു.
Samayam Malayalam Manik Sarkar


തുടർന്ന് മണിക് സർക്കാരിന് ബൊലീറോ ജീപ്പ് നൽകിയെങ്കിലും അത് സ്വീകരിക്കാൻ മണിക് സർക്കാർ തയ്യാറായില്ല. 1.25 ലക്ഷം കിലോമീറ്റർ ഓടിയ അഞ്ച് വർഷം പഴക്കമുള്ള ജീപ്പാണ് മണിക് സർക്കാരിന് നൽകിയത്.ബിജെപി അദ്ദേഹത്തെ ബൂർഷ്വ ആക്കിയെന്നും ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് ആ വാഹനം സ്വീകരിക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻ ദാർ പറഞ്ഞു.

എന്നാൽ, ആഡംബര ജീവിതം നയിക്കുന്നതിന് പ്രമുഖ ബ്രാൻഡിന്റെ എസ്‌യുവിയാണ് മണിക് സർക്കാർ ആവശ്യപ്പെട്ടതെന്ന് ബിജെപി വക്താവ് സുബ്രത ചക്രവർത്തി പറഞ്ഞു. ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി ബിപ്ലവ് കുമാർ അതിനിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് ഡോ.ശ്യാമപ്രസാദ് മുഖർജി എന്ന പേര് നൽകി അവിടേക്ക് താമസം മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്