ആപ്പ്ജില്ല

മനോഹർ പരീക്കറിൻെറ രോഗാവസ്ഥ വെളിപ്പെടുത്തി സർക്കാർ

ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം അറിയിച്ചത്

Samayam Malayalam 28 Oct 2018, 9:48 am
പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കറിൻെറ രോഗാവസ്ഥ വെളിപ്പെടുത്തി ഗോവ സർക്കാർ. പാന്‍ക്രിയാസില്‍ അര്‍ബുദ രോഗമാണ് മനോഹർ പരീക്കറിനെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. പരീക്കറിൻെറ രോഗാവസ്ഥ എന്തെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Samayam Malayalam Parikkar


പരീക്കറിന് മുഖ്യമന്ത്രിയായി തുടരാനാവാത്ത വിധത്തിൽ രോഗാവസ്ഥയുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതേവരെ രോഗം എന്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നില്ല.

"മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം അസുഖ ബാധിതനാണ്. അദ്ദേഹത്തിന് പാൻക്രിയാസിൽ അർബുദമാണ്. ഇത് സർക്കാർ മറച്ചുവെക്കുന്നില്ല," വിശ്വജിത് റാണെ പറഞ്ഞു.

രോഗബാധിതനായ പരീക്കർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലാണ്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ഒക്ടോബർ 14ന് ശേഷം പരീക്കർ ഇത് വരെ പൊതുപരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്