ആപ്പ്ജില്ല

സൂററ്റിൽ ഒഎൻജിസി പ്ലാന്‍റിൽ വൻ തീപിടിത്തം

ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങൾ

Samayam Malayalam 24 Sept 2020, 10:41 am
Samayam Malayalam surat ongc plant fire
സൂററ്റിലെ ഒഎൻജിസി പ്ലാന്‍റിലുണ്ടായ തീപിടിത്തം

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ONGC) പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം.

പുലർച്ചെ മൂന്നരയോടെയാണ് സൂറത്തിലെ ഹസിറ ആസ്ഥാനമായുള്ള ഒഎൻ‌ജി‌സി പ്ലാന്റിൽ പൊട്ടിത്തെറി നടന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Also Read : ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, മാനസികമായി കൂടി തകർക്കരുത്; വ്യാജ പേരിൽ കൊവിഡ് ടെസ്റ്റെന്ന ആരോപണത്തോട് അഭിജിത്ത്

ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.


തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുകപടലങ്ങൾ കിലോമീറ്ററുകൾ അകലെ നിന്ന് വരെ ദൃശ്യമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്