ആപ്പ്ജില്ല

ഡൽഹി ദേശീയ മ്യൂസിയത്തിൽ വൻ തീപിടിത്തം

ഡൽഹിയിലെ മണ്ഡിഹൗസിലെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയത്തിൽ വൻ തീപിടിത്തം.

TNN & Agencies 26 Apr 2016, 11:23 am
ന്യൂഡൽഹി: ഡൽഹിയിലെ മണ്ഡിഹൗസിലെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയത്തിൽ വൻ തീപിടിത്തം. പുലർച്ചെ 1.45ഓടെയുണ്ടായ തീപിടിത്തത്തിൽ കെട്ടിടം കത്തി നശിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻറ് ഇൻറസ്ട്രി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീ പടർന്നു കയറിയത്.
Samayam Malayalam massive fire destroys delhis national museum of natural history
ഡൽഹി ദേശീയ മ്യൂസിയത്തിൽ വൻ തീപിടിത്തം


അഗ്നിശമനസേനയുടെ 35 യൂണിറ്റ് എത്തിയാണ് രാവിലെ ഏഴ് മണിയോടെ തീ അണച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ആറ് അഗ്നിശമന ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ റാം മനോഹർ ലോഹ്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

160 മില്ല്യണിലധികം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സോറോപോഡ് എന്ന പേരിൽ അറിയപ്പെടുന്ന ദിനോസറിൻെറ ഫോസിൽ അവശിഷ്ടം വരെ ഈ മ്യൂസിയത്തിൽ ഉണ്ടായിരുന്നു. പ്രകൃതി ചരിത്രവുമായി ബന്ധപ്പെട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള വസ്തുവകകളെല്ലാം കത്തിച്ചാമ്പലായി.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം വില മതിക്കാനാവാത്ത വസ്തുവകകളാണ് കത്തി നശിച്ചതെന്ന് അദ്ദേഹം അഭ്രിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്