ആപ്പ്ജില്ല

മേനക ഗാന്ധിക്ക് ഗര്‍ഭിണികളുടെ മെയിലുകള്‍

രാജ്യസഭ പാസാക്കിയ ബില്ലിലെ ആനുകൂല്യം തങ്ങള്‍ക്കു ലഭിക്കുമോ എന്നറിയാനാണ് മെയിലുകൾ.

TNN 15 Aug 2016, 1:02 pm
ശിശുപരിപാലന അവധി 26 ആഴ്ചയാക്കി ഉയര്‍ത്തുന്ന ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ കേന്ദ്ര വനിതാശിശുക്ഷേമവകുപ്പു മന്ത്രി മേനക ഗാന്ധിയെ കാത്തിരുന്നത് ഗര്‍ഭിണികളുടെയും അച്ഛനാകാന്‍ കാത്തിരിക്കുന്നവരുടെയും മെയിലുകള്‍.
Samayam Malayalam maternity leave maneka receives queries from expectant parents
മേനക ഗാന്ധിക്ക് ഗര്‍ഭിണികളുടെ മെയിലുകള്‍

രാജ്യസഭ പാസാക്കിയ ബില്ലിലെ ആനുകൂല്യം തങ്ങള്‍ക്കു ലഭിക്കുമോ എന്നറിയാനാണ് മെയിലുകൾ. മാതൃത്വ ആനുകൂല്യ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിന്റെ പിറ്റേന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനായില്ല.

ഇനി ലോക്സഭയുടെ ശീതകാല സമ്മേളനത്തിലാണു മാതൃത്വ ആനുകൂല്യ ഭേദഗതി ബില്‍ വരിക. ഇതോടെയാണു ഗര്‍ഭിണികള്‍ മന്ത്രിക്കെഴുതിയത്. 50 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങളില്‍ ശിശുപരിപാലന സൗകര്യം (ക്രെഷ്) ഉണ്ടായിരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനെ അഭിനന്ദിച്ചും മന്ത്രിക്കു സന്ദേശങ്ങളെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്