ആപ്പ്ജില്ല

ഇരുപത്തിയൊന്നാം വയസ്സില്‍ ന്യായാധിപന്‍; ചരിത്രം കുറിച്ച് ഈ യുവാവ്

രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് (ആര്‍ജെഎസ്) പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് മയന്‍ക് പ്രതാപ് സിങ് പാസായത്. ജുഡീഷ്യല്‍ സര്‍വീസില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു മയന്‍ക്.

Samayam Malayalam 21 Nov 2019, 11:05 am
ജയ്പൂര്‍: രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനായി ഇരുപത്തിയൊന്നുകാരന്‍. മനോസരോവര്‍ സ്വദേശിയായ മയന്‍ക് പ്രതാപ് സിങ് ആണ് പുതുചരിത്രം കുറിച്ചത്.
Samayam Malayalam Mayanak Pratap Singh


രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് (ആര്‍ജെഎസ്) പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് മയന്‍ക് പാസായത്. മുമ്പ്, 23 വയസ്സ് ആയിരുന്നു ആര്‍ജെഎസ് പരീക്ഷയ്ക്കു വേണ്ട പ്രായം. എന്നാല്‍, ജനുവരിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി 21 വയസ്സ് ആക്കി മാറ്റുകയായിരുന്നു. ഇതേതുടര്‍ന്ന്, മയന്‍ക് പരീക്ഷയ്ക്ക് യോഗ്യത നേടി.

ഏപ്രിലില്‍ ആണ് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും അഞ്ച് വര്‍ഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയത്. ജുഡീഷ്യല്‍ സര്‍വീസില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു മയന്‍ക്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്