ആപ്പ്ജില്ല

അഖിലേഷ് യാദവിനെതിരെ മായാവതിയും ഷീല ദീക്ഷിത്തും രംഗത്ത്

ഉത്തര്‍പ്രദേശിലേ‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സാധാരണക്കാര്‍ അവിടെ സുരക്ഷിതരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

TNN 1 Aug 2016, 4:12 pm
ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അമ്മയും മകളും പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഎസ്‍പി നേതാവും എംപിയുമായ മായാവതി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഭരിക്കാന്‍ പറ്റില്ലെങ്കില്‍ സ്ഥാനം രാജിവെച്ച് പിന്‍വാങ്ങണമെന്ന് യാദവിനോട് മായാവതി ആവശ്യപ്പെട്ടു. പീഡവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മായാവതി.
Samayam Malayalam mayawati and sheila dixit against akhilesh yadav
അഖിലേഷ് യാദവിനെതിരെ മായാവതിയും ഷീല ദീക്ഷിത്തും രംഗത്ത്


മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഷീല ദീക്ഷിത്തും അഖിലേഷ് യാദവിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. യാദവിന്‍റെ നടപടികള്‍ ലജ്ജാവഹവും ഹീനവുമാണെന്ന് അവര്‍ അഭിപിരായപ്പെട്ടു. ഉത്തര്‍പ്രദേശിലേ‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സാധാരണക്കാര്‍ അവിടെ സുരക്ഷിതരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി-കാണ്‍പൂര്‍ ദേശീയപാതയില്‍ അമ്മയെയും മകളെയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കിയത്. കൂടാതെ സ്വര്‍ണം, മൊബൈല്‍ ഫോണ്‍, പൈസ തുടങ്ങിയവ പിടിചിചുപറിക്കുകയും ചെയ്‍തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ അഖിലേഷ് യാദവ് പരാചയപ്പെട്ടു എന്നും ഷീല ദീക്ഷിത്ത് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്